തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗ ഭീഷണി നേരിടുന്ന സാഹചര്യത്തിൽ വാക്‌സിൻ സ്വീകരിക്കുക എന്നത് മാത്രമാണ് ലോക ജനതയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമായ വഴി. എന്നാല്‍ രാജ്യത്ത് ആകെ ജനസംഖ്യയുടെ പത്ത് ശതമാനം പോലും ഇതുവരെ വാക്‌സിനേറ്റ് ആയിട്ടില്ല. ഈ സാഹചര്യത്തില്‍ മൂന്നാം തരംഗഭീഷണിയെ നിസാരമായി കണക്കാക്കാനാവില്ല. എന്ന് മാത്രമല്ല, ജനിതകവ്യതിയാനം സംഭവിച്ച വൈറസുകള്‍ ഒരിക്കല്‍ രോഗം വന്നവരിലും വാക്‌സിന്‍ സ്വീകരിച്ചവരിലുമെല്ലാം വീണ്ടും രോഗബാധയുണ്ടാക്കുന്നുമുണ്ട്.
അതുകൊണ്ട് തന്നെ വാക്‌സിൻ എടുത്തവരും പൂർണ്ണമായും സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഒരിക്കല്‍ രോഗം പിടിപെട്ടവരും, വാക്‌സിനേഷന്‍ പൂര്‍ത്തിയായവരും അടക്കം ജാഗ്രത പാലിക്കണം. വാക്‌സിന്‍ സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ചാൽ അത് തീവ്രമാകില്ല എന്നത് തന്നെയാണ് വാക്‌സിൻ എടുക്കുന്നതിന്റെ പ്രാധാന്യം സൂചിപ്പിക്കുന്നത്.
ലക്ഷണങ്ങൾ കുറവാണ് എന്നതാണ് വാക്‌സിൻ എടുത്തവരിലെ കോവിഡ് ബാധയുടെ പ്രത്യേകത. വാക്‌സിനേറ്റ് ആയവരില്‍ കൊവിഡ് ബാധയുണ്ടായാല്‍ കണ്ടേക്കാവുന്ന ചില ലക്ഷണങ്ങളാണ് താഴെ പറയുന്നത്.
കോവിഡ് 19 ന്റെ ലക്ഷണങ്ങളായ തലവേദന, ജലദോഷം, തുമ്മല്‍, തൊണ്ടവേദന, ഗന്ധം നഷ്ടപ്പെടുന്ന അവസ്ഥ എന്നിവ തന്നെയാണ് പ്രധാന ലക്ഷണങ്ങളായി കണക്കാക്കുന്നത്. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ZOE COVID എന്ന ആപ്പ് നല്‍കിയ വിവരങ്ങളാണിവ.
Post Your Comments