KeralaLatest NewsNews

കുണ്ടറ പീഡന പരാതി: നടപടി സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സിഐയ്‌ക്കെതിരെ നടപടി

കൊല്ലം: കുണ്ടറ പീഡന പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ വീഴ്ച്ച വരുത്തിയ സിഐയ്‌ക്കെതിരെ നടപടി. എൻസിപി നേതാവിനെതിരായ പീഡന പരാതിയിൽ നടപടി സ്വീകരിക്കാതിരുന്ന സിഐ എസ് ജയകൃഷ്ണനെ സ്ഥലം മാറ്റി. നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയായിരുന്ന എസ് മജ്ഞുലാലിനെയാണ് കുണ്ടറയിലെ പുതിയ സിഐയായി  നിയോഗിച്ചിരിക്കുന്നത്.

Read Also: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാഭ്യാസ സമൂഹത്തെ അഭിസംബോധന ചെയ്യും, സുപ്രധാന തീരുമാനങ്ങള്‍ ഉണ്ടാകും

ഡിഐജിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയിൽ നടപടി സ്വീകരിക്കുന്നതിൽ സിഐ വീഴ്ചവരുത്തിയതായാണ് ഡിഐജി ഡിജിപിയ്ക്ക് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സ്ഥലംമാറ്റത്തെ തുടർന്നാണ് ജയകൃഷ്ണനെ കുണ്ടറ സിഐ ആയി നിയമിച്ചത്.

അതേസമയം പരാതിക്കാരിയായ പെൺകുട്ടി മജിസ്ട്രേറ്റിന് മുൻപിൽ രഹസ്യമൊഴി നൽകി. മന്ത്രി എ.കെ ശശീന്ദ്രനെതിരെയാണ് പെൺകുട്ടി മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്.

Read Also: ‘ഇന്ത്യൻ പാർലമെന്റും കേരള നിയമസഭ പോലെ​ ആക്കരുത്’ : എംപി മാർക്ക് താക്കീത് നൽകി​ ലോക്​സഭ സ്​പീക്കർ

shortlink

Related Articles

Post Your Comments

Related Articles


Back to top button