Latest NewsKeralaIndia

‘നാണവും ലജ്ജയും ഉണ്ടോ ഇവര്‍ക്ക്? ശിവന്‍കുട്ടി രാജിവെക്കണം’: കെ സുധാകരന്

അപക്വവും അപരിഷ്‌കൃതവുമായ നടപടികള്‍ക്ക് ചെലവഴിക്കാന്‍ ഉപയോഗിക്കുന്നതും ജനത്തിന്റെ പണമാണ്.

തിരുവനന്തപുരം: സംസ്ഥാനത്തിന് തന്നെ നാണക്കേടായി മാറിയ നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധിയെ തുടർന്ന് കേരളരാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആവശ്യപ്പെട്ടു. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹരജി തള്ളിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍.  ശിവന്‍കുട്ടിയൊടൊപ്പം തന്നെ കേസ് നടത്താന്‍ ജനങ്ങളുടെ പണം ചെലവഴിച്ച മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് സുധാകരന്‍ പറഞ്ഞു.

‘ക്രിമിനല്‍ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാന്‍ സാധിക്കില്ലെന്ന മനോഹരപദമാണ് സുപ്രീംകോടതി ഉപയോഗിച്ചത്. ജനപക്ഷത്ത് നിന്നും സമരം ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ വേണമെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ ജനപക്ഷത്ത് നിന്നാണ് സമരം ചെയ്തതെന്ന് ജനങ്ങള്‍ക്കും ഇടതുപക്ഷ സഹാത്രികര്‍ക്കും തോന്നിയോ. ഈ വിധി ചരിത്രത്തിന്റെ ഭാഗമാണ്. ക്രിമിനലുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ എത്ര കോടി ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി കണക്കുപറയണം. അപക്വവും അപരിഷ്‌കൃതവുമായ നടപടികള്‍ക്ക് ചെലവഴിക്കാന്‍ ഉപയോഗിക്കുന്നതും ജനത്തിന്റെ പണമാണ്. ആരെ സംരക്ഷിക്കാനാണ് ഖജനാവിലെ പണം ഉപയോഗിച്ചത്.’ കെ സുധാകരന്‍ ചോദിച്ചു.

കേസിൽ കേരള സർക്കാരിന്റെ ഹർജി തള്ളിയ ജസ്റ്റീസ് ചന്ദ്രചൂഡൻ സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിനുള്ള പരിരക്ഷയല്ല എന്ന് പറഞ്ഞു. ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇത് വളരെ ഗൗരവമുള്ള കേസാണെന്ന് കോടതി വിലയിരുത്തി. ഒരു അംഗം തോക്കുമായി നിയമസഭയ്ക്കുള്ളിൽ വന്നാലും നിങ്ങൾ പരിരക്ഷ നൽകുമോ എന്ന് കോടതി ചോദിച്ചു. കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും കോടതി പറഞ്ഞു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുത്തെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button