Latest NewsNewsIndia

വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചന: കേരളത്തിൽ ഒരാളില്‍ നിന്ന് വൈറസ് പടരുന്നത് 1.2 പേരിലേക്ക്‌

ജൂണ്‍ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച്‌ മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരില്‍ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വര്‍ധനയുണ്ടായി.

ന്യൂഡൽഹി: വീണ്ടുമൊരു തരംഗത്തിന്റെ വ്യക്തമായ സൂചനയാണ് കേരളത്തിൽ നിന്നുള്ള റിപ്പോർട്ട് ചുണ്ടിക്കാണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സംസ്ഥാനത്ത് ഒരു കോവിഡ് രോഗിയില്‍നിന്ന് 1.2 ആളുകളിലേക്കാണ് ഇപ്പോള്‍ വൈറസ് പടരുന്നത്. വൈറസിന്റെ വ്യാപനനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലാണ്.

Read Also: ഫോണുകൾ ചോർത്തുന്നത് മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടിയാണ്: ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എൻ റാമും ശശികുമാറും

‘രാജ്യത്ത് കോവിഡ് അതിവേഗം കൂടിക്കൊണ്ടിരിക്കുന്ന 22 ജില്ലകളില്‍ ഏഴെണ്ണം ആലപ്പുഴ, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, വയനാട്, എറണാകുളം, പത്തനംതിട്ട എന്നി ഈ ജില്ലകളിലാണ്. ബാക്കി 15 എണ്ണം വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. കഴിഞ്ഞ നാലാഴ്ചയായി ഈ ജില്ലകളില്‍ രോഗം വന്‍തോതില്‍ കൂടി. ജൂണ്‍ 28 മുതലുള്ള നാലാഴ്ചത്തെ കണക്കനുസരിച്ച്‌ മലപ്പുറത്ത് 59 ശതമാനവും തൃശ്ശൂരില്‍ 47 ശതമാനവും എറണാകുളത്ത് 46 ശതമാനവും കോട്ടയത്ത് 63 ശതമാനവും വര്‍ധനയുണ്ടായി. ഈ പശ്ചാത്തലത്തില്‍ രോഗം നിയന്ത്രിക്കാന്‍ സംസ്ഥാനവുമായി നിരന്തര സമ്പര്‍ക്കത്തിലാണ്’- ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button