തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച ആദ്യമായി ടിപിആർ 30 ശതമാനത്തിന് മുകളിലായി. ഇതിനിടയിലും ഞായറാഴ്ച നടന്നത് അഞ്ഞൂറിന് മേല്‍ ആളുകള്‍ പങ്കെടുത്ത വിവിധ പരിപാടികളാണ്. കേരളത്തില്‍ ഞായറാഴ്ച കോവിഡ് രോഗികളുടെ എണ്ണം 18,123 ആണ്. 30.55 ശതമാനമാണ് ടി.പിആര്‍. ആദ്യ രണ്ട് തരംഗങ്ങളിലും സംസ്ഥാനത്ത് രോഗസ്ഥിരീകരണ നിരക്ക് ഇത്രയും ഉയര്‍ന്നിട്ടില്ല. രോഗികളുടെ എണ്ണം മുന്‍പ് 40,000 കടന്നിട്ടുണ്ടെങ്കിലും അന്ന് ടെസ്റ്റുകളുടെ എണ്ണം കൂടുതലായിരുന്നു. സംസ്ഥാനത്ത് ഏറ്റവും തീവ്രമായി രോഗം വ്യാപിക്കുമ്പോഴും ആള്‍ക്കൂട്ടത്തിന് യാതൊരു നിയന്ത്രണവുമില്ലെന്നതാണ് ആശങ്കയുണർത്തുന്നത്.
പാർട്ടി സമ്മേളനങ്ങള്‍ അടക്കം രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികളില്‍ നിയന്ത്രണം ലംഘിച്ചുള്ള ജനക്കൂട്ടമുള്ളതായി ആരോപണം ഉയരുന്നുണ്ട്. തിരുവനന്തപുരത്ത് സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത രണ്ട് പേര്‍ക്ക് കോവിഡ് പോസിറ്റീവ് ആയി. ഐ.ബി സതീഷ് എംഎല്‍എ. വട്ടപ്പാറ ബിജു എന്നിവരാണ് പോസിറ്റീവായത്. കോവിഡ് വ്യാപനത്തില്‍ മുന്നിലുള്ള തലസ്ഥാന ജില്ലയില്‍ പാര്‍ട്ടി സമ്മേളനം മാറ്റി വയ്ക്കാത്തത് ജനാധിപത്യ രീതിക്ക് മാറ്റം വരും എന്നതിനാലാണെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് പരിപാടി നടത്തിയത് എന്നുമാണ് ഇക്കാര്യത്തില്‍ പാർട്ടി സംക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
തലസ്ഥാന ജില്ലയില്‍ തന്നെ മുന്നൂറോളം സ്ത്രീകള്‍ പങ്കെടുത്ത കുടുംബശ്രീയുടെ എ.ഡി.എസ് തിരഞ്ഞെടുപ്പ് ഞായറാഴ്ച നടന്നു. സാമൂഹിക അകലം പാലിക്കലും മറ്റ് പ്രതിരോധ നടപടികളും ശരിയായ രീതിയില്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. 50 പേരില്‍ താഴെ ആളുകള്‍ക്ക് പങ്കെടുക്കാവുന്ന പരിപാടികള്‍ക്ക് പോലും ജില്ലയില്‍ നിയന്ത്രണമുണ്ടെന്നിരിക്കെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെയുള്ള ആള്‍ക്കൂട്ടം എന്നത് മൂന്നാം തരംഗത്തില്‍ കേരളത്തില്‍ രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന ആശങ്കയുണർത്തുന്നു.
Post Your Comments