ശ്രീനഗർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനം. കശ്മീരിലെ കിഷ്‌വാറിലുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴു പേർ മരിച്ചു. 30 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. നിരവധി വീടുകളും മേഘവിസ്‌ഫോടനത്തിൽ തകർന്നു. കിഷ്‌വാറിലെ ഹൊൻസാറിലാണ് മേഘവിസ്ഫോടനമുണ്ടായത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാ പ്രവർത്തനത്തിനായി കൂടുതൽ എൻഡിആർഎഫ് സംഘത്തെ മേഖലയിലേക്ക് അയക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.
മേഖലയിൽ നിന്നും കാണാതായവരെ കണ്ടെത്താനായി ദുരന്ത നിവാരണ സേനയും സൈന്യവും തിരച്ചിൽ തുടരുകയാണ്. ഏതാനും ദിവസങ്ങളായി ജമ്മു മേഖലയിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജൂലായ് അവസാനം വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജലാശയങ്ങളുടെ സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
അതേസമയം ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കുളു, ലാഹുൽ സ്പതി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
Read Also: പിണറായി വിജയൻ യു.പിയെ കണ്ട് പഠിക്കണം: ആരോഗ്യമന്ത്രി വീണാ ജോർജ് സമ്പൂർണ്ണ പരാജയമെന്ന് കെ സുരേന്ദ്രൻ
Post Your Comments