Latest NewsNewsIndia

ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്ത്യ . യുഎസ് ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ചൊവ്വാഴ്ച ഇന്ത്യയിലെത്തി. ഇന്ത്യ-യുഎസ് ആഗോളതന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി ചര്‍ച്ച നടത്തും. പിന്നീട് ബുധനാഴ്ച തന്നെ അദ്ദേഹം കുവൈറ്റിലേയ്ക്ക് തിരിക്കും.

ഇന്ത്യയും യുഎസും തമ്മിലുള്ള ബഹുമുഖതലങ്ങളിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ഇരുനേതാക്കളും വിലയിരുത്തും. അത് കൂടുതല്‍ ശക്തിപ്പെടുത്താനുള്ള സാധ്യതകളും ചര്‍ച്ചാവിഷയമാകുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. യുഎസ് സേനാ പിന്‍മാറ്റത്തിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തും. ഇന്തോ-പസഫിക് ഇടപെടല്‍ ശക്തമാക്കാനും അത് വിപുലപ്പെടുത്താനുമുള്ള ശ്രമങ്ങള്‍ ചര്‍ച്ചാവിഷയമാകും. സുരക്ഷ, പ്രതിരോധം, സൈബര്‍, തീവ്രവാദ വിരുദ്ധപ്രവര്‍ത്തനമേഖലയിലെ സഹകരണം എന്നീ മേഖലകളില്‍ ഇരുരാഷ്ട്രങ്ങളും ബന്ധം ശക്തമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button