കൊച്ചി: ലക്ഷദ്വീപിലെ കരട് നിയമങ്ങള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കാേടതി തീര്‍പ്പാക്കി. ജനങ്ങളുടെ ആക്ഷേപങ്ങളും ആശങ്കകളും കേന്ദ്രമന്ത്രാലയത്തെ അറിയിക്കാമെന്നും ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. അതേസമയം കരട് മലയാളത്തില്‍ പ്രസിദ്ധീകരിക്കണം എന്ന ആവശ്യവും കോടതി തള്ളിയിട്ടുണ്ട്.
ദ്വീപ് ഭരണകൂടം ഏര്‍പ്പെടുത്തിയ കരട് നിയമങ്ങള്‍ ചോദ്യംചെയ്ത് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ അടക്കമുള്ളവരാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്. ദ്വീപിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിക്കാതെയും നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ് കരട് നിയമങ്ങള്‍ തയ്യാറാക്കിയതെന്നായിരുന്നു ഹര്‍ജില്‍ ആരോപിച്ചിരുന്നത്.
Post Your Comments