ന്യൂഡൽഹി : ഇന്ത്യൻ പാർലമെന്‍റ് കേരള നിയമസഭ പോലെ ആക്കരുതെന്ന് ലോക്സഭ സ്പീക്കർ. കേരള നിയമസഭയിലെ കൈയ്യാങ്കളിയിൽ ഇന്ന് വന്ന സുപ്രീംകോടതി വിധി ഓർമ്മിപ്പിച്ചാണ് സ്പീക്കർ ഓം ബിർലയുടെ പരാമർശം. രാജ്യസഭയില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുക്കളത്തിലിറങ്ങി. ബഹളം രൂക്ഷമായതോടെ രാജ്യസഭയും ലോക്സഭയും ഉച്ചവരെ നിര്‍ത്തിവെച്ചു. ബഹളങ്ങള്‍ക്കിടെ രാജ്യസഭയില്‍ ജുവൈനല്‍ ജസ്റ്റിസ് ബില്‍ പാസാക്കി.
പാർലമെന്റിൽ നിരന്തരം സഭ നടപടികൾ അലങ്കോലമാക്കുന്നതിനിടെയുള്ള സംഘർഷവുമായി ബന്ധപ്പെട്ട് കേരള എം.പിമാരെ സ്പീക്കർ താക്കീത് ചെയ്തു. ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, എ.എം.ആരിഫ് തുടങ്ങിയ എം.പിമാർക്കാണ് താക്കീത്. കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള 13 എംപിമാരെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് സ്പീക്കര്‍ താക്കീത് നല്‍കിയത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍ എന്നിവരും ഇതിലുള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം, പാർലമെന്‍റിലെ ബഹളത്തിൽ രേഖകള്‍ കീറിയെറിഞ്ഞ എം.പിമാർക്കെതിരെ സ്പീക്കർ നടപടിയെടുക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ടിഎൻ പ്രതാപൻ, ഹൈബി ഈഡൻ, ഗുർജീത് സിംഗ് ഓജ്‌ല, മാണിക്കം ടാഗോർ, ദീപക് ബൈജ്, എ എം ആരിഫ്, ഡീൻ കുര്യാക്കോസ്, ജോതിമണി എന്നിവരുൾപ്പെടെ പത്ത് പ്രതിപക്ഷ നേതാക്കൾക്കെതിരെയാകും നടപടി എടുക്കുക.
Post Your Comments