കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. ട്രെയിനില്‍ കടത്തുകയായിരുന്ന 18 കിലോയോളം കഞ്ചാവ് പിടികൂടി. 17.900 കിലോ ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ-മംഗലാപുരം മെയിലിലെ പാര്‍സല്‍ ബോഗിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ആര്‍പിഎഫ് ക്രൈം സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ആരാണ് പാഴ്സല്‍ അയച്ചത് എന്നതില്‍ അന്വേഷണം നടത്തുകയാണെന്ന് ആര്‍പിഎഫ് അറിയിച്ചു.
Post Your Comments