കോഴിക്കോട്: പുല്ലൂരാംപാറ പള്ളിപ്പടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊടക്കാട്ടുപാറ ചരുവിളയിൽ സജീവന്റെ മകൻ സമിൻ (24) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
എന്നാൽ മരണ കാരണം വ്യക്തമല്ലെന്ന് പോലീസ് അധികൃതർ വ്യക്തമാക്കി. സമീന്റെ മരണത്തിൽ ദുരൂഹത കണ്ടെത്തുമെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മാതാവ് മിനി. സഹോദരൻ: ശ്രുധിൻ.
Post Your Comments