Latest NewsKeralaNews

ഇപ്പം എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ്?: സ്വിച്ച് പോലും ഓണാവുന്നില്ല: പരിഹസിച്ച് വിടി ബൽറാം

49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നായിരുന്നു പരാതി

തിരുവനന്തപുരം : ഓണ്‍ലൈൻ പഠനത്തിനായി സംസ്ഥാന സർക്കാർ നൽകിയ കോക്കോണിക്സ് ലാപ്ടോപ്പിനെതിരെ പരാതിയുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയിരുന്നു. 49 ശതമാനം സംസ്ഥാന സർക്കാർ പങ്കാളിത്തമുള്ള കോക്കോണിക്സ് കമ്പനി വിതരണം ചെയ്ത ലാപ്ടോപ്പുകൾ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാനാകുന്നില്ലെന്നായിരുന്നു പരാതി. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം.

പണ്ട് നിയമസഭയിൽ ഉന്നയിച്ച ഒരു വിഷയം ഓർമ്മപ്പെടുത്തട്ടേ എന്ന് പറഞ്ഞുകൊണ്ട് പഴയൊരു വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ് എന്നും അദ്ദേഹം ചോദിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Read Also :  പിഴ അടയ്ക്കാമെന്ന് വിജയ്, വേണ്ടെന്ന് ഹൈക്കോടതി: കോടതിയിൽ സംഭവിച്ചത്

കുറിപ്പിന്റെ പൂർണരൂപം :

ഇപ്പോ തെരഞ്ഞെടുപ്പിൽ തോറ്റ് “വീട്ടിലിരിക്കുകയാണെ”ന്ന് വാദത്തിന് സമ്മതിച്ചു കൊണ്ട് തന്നെ പണ്ട് നിയമസഭയിൽ ഉന്നയിച്ച ഒരു വിഷയം ഓർമ്മപ്പെടുത്തട്ടെ.

എന്തായി പിണറായി- ശിവശങ്കരൻ ടീമിൻ്റെ കോക്കോണിക്സ്? ദൈബത്തോട് പ്രാർത്ഥിച്ച് പ്രത്യേകതരം ഏക്ഷൻ കാണിച്ചിട്ട് പോലും സംഭവം സ്വിച്ച് ഓണാവുന്നില്ല എന്ന് ഉപയോഗിക്കുന്നവർ പരാതി പറയുന്നതായി വാർത്തകളിൽ കേൾക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button