
കൊച്ചി: രാജ്യദ്രോഹക്കേസിൽ പുതിയ ആരോപണങ്ങളുമായി സിനിമ പ്രവർത്തക ഐഷ സുൽത്താന. രാജ്യദ്രോഹക്കേസിൽ തനിക്കെതിരെ വ്യാജതെളിവുകൾ ഉണ്ടാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ഐഷ സുൽത്താന. ഹൈക്കോടതിക്ക് സമർപ്പിച്ച പുതിയ ഹർജിയിലാണ് ഐഷ, തന്നെ കുടുക്കാൻ ഗൂഢമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിച്ചത്. സാമ്പത്തിക ഇടപാടുകളുടെ വിശദമായ റിപ്പോർട്ട് പൊലീസിന് നൽകിയതാണെന്നും ഐഷ വ്യക്തമാക്കുന്നു.
പരിശോധനയെന്ന പേരിൽ തന്റെ ലാപ്ടോപ്പ് ഗുജറാത്തിലേക്ക് കൊണ്ടുപോയത് വ്യാജ തെളിവുണ്ടാക്കാനാണെന്ന് സംശയിക്കുന്നുവെന്നും വിവാദ പരാമർശങ്ങൾ നടത്തിയതിനു മുൻപിൽ ആരുമായും സംസാരിച്ചിട്ടില്ലെന്നും ഐഷ വ്യക്തമാക്കുന്നു. കസ്റ്റഡിയിൽ ഉള്ള തന്റെ മൊബൈലിലും ലാപ്ടോപ്പിലും വ്യാജ തെളിവുകൾ കൃത്രിമമായി ഉണ്ടാക്കിയെടുക്കാൻ സാധ്യതുണ്ടെന്നും ഐഷ ആരോപിക്കുന്നു.
Post Your Comments