
കോട്ടയം: വിവാദമായ പ്രസ്ഥാവനയിൽ ഉറച്ചു നിൽക്കുന്നുവെന്ന് പാലാ രൂപതാ മെത്രാന്‍. അഞ്ചിലധികം കുട്ടികള്‍ ഉള്ളവര്‍ക്ക് ധനസഹായം നല്‍കാനുളള പദ്ധതിയിലാണ് മെത്രാൻ അന്തിമ തീരുമാനം അറിയിച്ചിരിക്കുന്നത്. സഭയുടെ പോസ്റ്റർ വലിയ തോതിലുള്ള വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിയൊരുക്കിയിരുന്നു. എന്നാൽ ക്രൈസ്തവ തത്വങ്ങള്‍ അനുസരിച്ചുള്ള തീരുമാനമാണിത്. വിശദമായി കാര്യങ്ങള്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിക്കുമെന്നാണ് മെത്രാൻ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചത്.
Also Read:‘രമ്യയും ബലറാമും കൂട്ടുക്കാരും കാണിച്ചത് തെമ്മാടിത്തരം’: ഇടതുപക്ഷ വിരുദ്ധമെന്ന് ഹരീഷ് പേരടി
സിറോ മലബാര്‍ സഭയ്ക്ക് കീഴിലുള്ള പാലാ രൂപതയുടെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ ആശയക്കുഴപ്പമുണ്ടെന്നും, വീണ്ടും വിശദീകരണം നല്‍കാമെന്നുമാണ് സഭാ വക്താവ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ഒരു ആശയക്കുഴപ്പവുമില്ലെന്നും, തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നെന്നും മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
‘2000-ത്തിന് ശേഷം വിവാഹിതരായ അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നല്‍കും. ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലായിലെ സെന്‍റ് ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം ലഭിക്കും. ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ രൂപതയ്ക്ക് കീഴിലെ മാര്‍ സ്ലീവ മെഡിസിറ്റി സൗജന്യമായി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം. സമൂഹമാധ്യമങ്ങളില്‍ വലിയ വിമർശനങ്ങളാണ് മെത്രാന്റെ ഈ പ്രഖ്യാപനത്തിന് നേരിടേണ്ടി വന്നത്. എന്നിട്ടും എടുത്ത നിലപാടില്‍ത്തന്നെ മെത്രാന്‍ ഉറച്ച് നില്‍ക്കുകയാണ്.
Post Your Comments