ബീജിങ് : ചൈനയിലെ ഡുന്‍ഹുവാങ് നഗത്തില്‍ മണല്‍ക്കാറ്റ് വീശിയതിനെ തുടര്‍ന്ന് റോഡുകള്‍ അടച്ചു. 300 അടി വീതിയില്‍ വന്‍മതില്‍ പോലെയാണ് മണല്‍ക്കാറ്റ് ദൃശ്യമായത്. കാഴ്ച മറഞ്ഞതിനെ തുടര്‍ന്നാണ് ഗതാഗതം നിര്‍ത്തിവെച്ചത്. 20 അടി അപ്പുറത്തുള്ള കാഴ്ച പോലും മറച്ചുകൊണ്ടായിരുന്നു മണല്‍ക്കാറ്റ് വീശിയത്.
Read Also : ഭാര്യയെ മലമുകളിൽ കൊണ്ടുപോയി താഴേക്ക് തള്ളിയിട്ടു : യുവാവ് അറസ്റ്റിൽ
മണല്‍ക്കാറ്റ് വീശിയത് നഗരത്തില്‍ ഗുരുതരമായ പ്രശ്‌നം സൃഷ്ടിച്ചെന്നാണ് റിപ്പോർട്ടുകൾ . ഗോബി മരുഭൂമിയില്‍ നിന്നാണ് മണല്‍ക്കാറ്റ് ഉത്ഭവിച്ച് നഗരത്തിലേക്ക് വീശിയടിച്ചത്. ഡ്രൈവിങ് ദുഷ്‌കരമായതോടെ ഗതാഗതം നിര്‍ത്തിവെച്ചെന്ന് പൊലീസ് അറിയിച്ചു. മണല്‍ക്കാറ്റ് അടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയകളിൽ വൈറൽ ആകുകയാണ്.
വീഡിയോ കാണാം :
Sandstorm today, #Dunhuang #沙尘暴 #敦煌 pic.twitter.com/XDpyhlW0PV
— Neil Schmid 史瀚文 (@DNeilSchmid) July 25, 2021
Post Your Comments