ന്യൂഡൽഹി : റിലയൻസ് കമ്പനിയിൽ പ്രവർത്തിക്കുന്ന നൂറ് ശതമാനം ജീവനക്കാർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും സൗജന്യ കുത്തിവെപ്പ് നടത്തുമെന്ന് റിലയൻസ് ചെയർപേഴ്‌സൺ നിത അംബാനി നേരത്തെ വ്യക്തമാക്കിയിരുന്നു. മിഷൻ വാക്‌സിൻ സുരക്ഷ എന്ന പരിപാടിയിലൂടെയാണ് രാജ്യത്തെ റിലയൻസ് ജീവനക്കാർക്ക് കുത്തിവെപ്പ് നടത്തുന്നത്.
10 ലക്ഷത്തോളം കൊറോണ വാക്‌സിൻ ഡോസുകളാണ് റിലയൻസ് ജീവനക്കാർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കുമായി വിതരണം ചെയ്തത്. ഓരോ ഇന്ത്യൻ പൗരനെയും സുരക്ഷിതമാക്കുക എന്നത് തങ്ങളുടെ കടമയാണെന്നും അതിനാൽ എല്ലാ ജീവനക്കാർക്കും വാക്‌സിൻ നൽകുമെന്നും നിത അംബാനി പറഞ്ഞു.
കൊറോണ പ്രതിരോധ വാക്‌സിന് അനുമതി ലഭിച്ചതിന് പിന്നാലെ ഏപ്രിലിലാണ് വാക്‌സിനേഷന് തുടക്കം കുറിച്ചത്. നിലവിൽ 98 ശതമാനം ജീവനക്കാർക്കും ആദ്യ ഡോസ് കുത്തിവെപ്പ് നടത്തിയതായും കമ്പനി അറിയിച്ചു.
Post Your Comments