KeralaLatest NewsNews

കോടികള്‍ തട്ടിച്ച ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്ഥാപനം പോലീസ് സീല്‍ ചെയ്തു: അഭിജിത് കുടുംബ സമേതം ഒളിവില്‍

ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപകരെ സ്ഥാപനം ആകര്‍ഷിച്ചത്.

മൂലമറ്റം: അമിത ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ചു നിക്ഷേപകരുടെ കൈയില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത സ്വകാര്യ ധനകാര്യ സ്ഥാപനമായ ക്രിസ്റ്റല്‍ ഗ്രൂപ്പ് പോലീസ് സീല്‍ ചെയ്തു. മൂലമറ്റത്തെ ഈ സ്ഥാപനം അന്വേഷത്തിന്റെ ഭാഗമായാണ് പോലീസ് സീല്‍ ചെയ്തത്.

കഴിഞ്ഞ മാസം 28 നാണ് മൂലമറ്റം സ്വദേശികളായ നിഷേപകര്‍ ഈ സ്ഥാപനത്തിനെതിരെ പരാതി നൽകിയത്. പരാതി ഉയർന്നതിനു പിന്നാലെ ക്രിസ്റ്റല്‍ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടര്‍ അഭിജിത് എസ്.നായര്‍ കുടുംബ സമേതം ഒളിവില്‍ പോയി. ഇയാളെ ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

read also: വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഇ.ഡി അന്വേഷിക്കണം: എസ്.എന്‍.ഡി.പി സംരക്ഷണ സമിതിയുടെ ധർണ്ണ

ഒരുലക്ഷം രൂപയ്ക്ക് മാസം 7000 മുതല്‍ 8000 രൂപവരെ പലിശ വാഗ്ദാനം നല്‍കിയാണ് നിക്ഷേപകരെ സ്ഥാപനം ആകര്‍ഷിച്ചത്. എന്നാൽ കോടികൾ സ്വന്തമാക്കിയതിനു പിന്നാലെ സ്ഥാപന ഉടമ ഒളിവിൽ പോയത്.

shortlink

Related Articles

Post Your Comments


Back to top button