Latest NewsKeralaNattuvarthaNews

പിണറായിയും മോദിയും തമ്മിൽ അവിഹിത ബന്ധം, പാലാ രൂപത പുറത്തിറക്കിയ സർക്കുലർ ന്യായം: പി സി ജോർജ്

യുഡിഎഫ് മുന്നണി പ്രവേശനത്തിന് ആഗ്രഹിക്കുന്നു

കോട്ടയം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനവുമായി ജനപക്ഷം സെക്കുലർ ചെയർമാനും മുൻ എം എൽ എയുമായ പി സി ജോർജ് രംഗത്ത്. കേന്ദ്ര സർക്കാർ സൗജന്യമായി നൽകുന്ന അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും കിറ്റ് ആക്കി നല്കിയാണ് പിണറായി വിജയൻ ജനപിന്തുണ തട്ടിയെടുക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സ്വകാര്യ സന്ദർശനം നടത്തി ഇക്കാര്യങ്ങളെല്ലാം അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയനും നരേന്ദ്രമോദിയും തമ്മിൽ ഒരു അവിഹിത ബന്ധം നിലനിൽക്കുന്നുണ്ട്. ഈ ബന്ധം കാരണമാണ് ലാവലിൻ കേസ് വിചാരണ ചെയ്യപ്പെടാതെ കിടക്കുന്നത് എന്നും പി സി ജോർജ് ആരോപിച്ചു.

കേരളം സ്വർണ കടത്തുകാരുടെയും ബലാൽസംഘ വീരന്മാരുടെയും കരിഞ്ചന്തക്കാരുടെയും വിളഭൂമി ആയി മാറിയിരിക്കുകയാണെന്നും ജനങ്ങളെല്ലാം ദുരിതത്തിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഖാക്കൾ നടത്തുന്ന വൃത്തികേടുകൾ കണ്ടില്ലെന്നു നടിക്കുകയാണ് മുഖ്യമന്ത്രിയെന്നും പിണറായി വിജയനെ ദൈവമായി ചിത്രീകരിച്ച് ഇടതുപക്ഷ പ്രവർത്തകർ വിശ്വാസികളെ അപമാനിക്കുകയാണ് എന്നും പി സി ജോർജ് ആരോപിച്ചു.

20കാരിയെ രാത്രിയില്‍ നടുറോഡില്‍ തടഞ്ഞ് മൂന്നംഗ സംഘം ലൈംഗികമായി അതിക്രമിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമം

‘ജനങ്ങൾ കോവിഡ് മഹാമാരി മൂലം വലിയ രീതിയിൽ ബുദ്ധിമുട്ടുകയാണ്. എല്ലാവർക്കും കിറ്റ് നൽകിയാൽ പ്രശ്നം തീർന്നു എന്ന നിലയിലാണ് പിണറായി വിജയൻ. എന്നാൽ ദുരിതത്തിൽ ആയിരിക്കുന്ന ജനങ്ങൾക്ക് കിറ്റിനൊപ്പം ഒരു മുഴം കയർ കൂടി നൽകുകയാണ് വേണ്ടത്. കോവിഡ് മഹാമാരി അവസാനിക്കരുത് എന്ന ആഗ്രഹക്കാരനാണ് പിണറായി വിജയൻ. ഈ കാലയളവിൽ സമരങ്ങൾ ഒഴിഞ്ഞു നിൽക്കും എന്നതാണ് ഇതിന് കാരണമായി പിണറായി വിജയൻ കാണുന്നത്’. പിസി ജോർജ് പറഞ്ഞു.

വെള്ളിയാഴ്ച മാത്രം കടകൾ തുറപ്പിച്ചു ആളുകളെ കൂട്ടി കോവിഡ് വീണ്ടും വ്യാപിപ്പിക്കാനുള്ള അവസരമാണ് പിണറായി വിജയൻ ഒരുക്കുന്നത്. രാജ്യത്ത് ഏറ്റവുമധികം കടക്കെണിയിലായ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറിയിരിക്കുകയാണ്. മൂന്നു ലക്ഷത്തി അമ്പതിനായിരം കോടി രൂപ ആണ് കേരളത്തിന്റെ കടം. അഴിമതിയിൽ മുങ്ങി കുളിച്ച് ഇരിക്കുകയാണ്’.

കരിമണല്‍ ഖനനത്തിൽ ജനങ്ങളെ വെല്ലുവിളിക്കാനാണ് സര്‍ക്കാറിന്‍റെ ഭാവമെങ്കില്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന്: വി എം സുധീരൻ

പിണറായി സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം ഉയർന്നു വരണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. ജനസംഖ്യാ വർദ്ധനവ് പിന്തുണച്ചുകൊണ്ട് പാലാ രൂപത പുറത്തിറക്കിയ സർക്കുലർ ന്യായമാണെന്ന് പി സി ജോർജ് വ്യക്തമാക്കി. ക്രൈസ്തവ വിഭാഗങ്ങൾ ജനസംഖ്യാ വർധനവിൽ വളരെ പിന്നിലാണെന്നും ഹിന്ദുക്കളും ക്രിസ്ത്യാനികളും മാത്രം ജനസംഖ്യ നിയന്ത്രണം കൊണ്ടു വന്നാൽ മതിയോ എന്നും പി സി ജോർജ് ചോദിച്ചു. യുഡിഎഫ് മുന്നണി പ്രവേശനത്തിന് ആഗ്രഹിക്കുന്നതായും പി സി ജോർജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button