KeralaLatest NewsNews

രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ച: പരിഹസിച്ച് രാഹുൽ മാങ്കൂട്ടത്തില്‍‍

സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്സിനില്ല

തിരുവനന്തപുരം : കേരളത്തിലെ കോവിഡ് പ്രതിരോധത്തിലെ പാളിച്ചകൾ ഓരോന്നും ചൂണ്ടിക്കാട്ടി വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തില്‍‍. രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്കും, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ച എന്നാണ് സർക്കാർ പറയുന്നതെന്നും രാഹുൽ പരിഹസിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

കേരളം ഒന്നാമത്, ഏറ്റവും അധികം ആക്ടീവ് കേസുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നാമത്. ഏറ്റവും അധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ അഞ്ചാമത്. ഏറ്റവും അധികം ജില്ലകളിൽ ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള സംസ്ഥാനങ്ങളിൽ രണ്ടാമത്.

18-45 വയസ്സ് ക്യാറ്റഗറിയിൽ വാക്സിനേഷനിൽ ദേശിയ ശരാശരി 21 ശതമാനം ആകുമ്പോൾ കേരളം 16 ശതമാനം. ആരോഗ്യ പ്രവർത്തകർക്കുള്ള ഫസ്റ്റ് ഡോസ് വാക്സിനേഷൻ വിതരണത്തിൽ ഇരുപത്തിരണ്ടാം സ്ഥാനം.

Read Also  :  ബാങ്കിന് മുന്നിൽ വരിനിന്നയാൾക്ക് പിഴ: ചോദ്യം ചെയ്ത പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്: പ്രതിഷേധം ശക്തം

സുബൈദ താത്ത ആടിനെ വിറ്റ് പണം കൊടുത്തിട്ടും കേരളത്തിലാവശ്യത്തിന് സൗജന്യം വാക്സിനില്ല….രോഗ വ്യാപനം കുറയുമ്പോൾ സർക്കാരിൻ്റെ മിടുക്ക്, കേസ് കൂടുമ്പോൾ ജനങ്ങളുടെ വീഴ്ച്ച! ചോദ്യമുയർന്നാൽ, മരണത്തിൻ്റെ വ്യാപാരികൾ.
പരാജയങ്ങൾ മറയ്ക്കാൻ ലോക്ക് ഡൗണും, ഫൈനും! മൊത്തത്തിൽ കേരളം നമ്പർ 1!

shortlink

Related Articles

Post Your Comments

Related Articles


Back to top button