Latest NewsIndia

മൃതദേഹം അടക്കാൻ പോലും സമ്മതിക്കാതെ പ്രക്ഷോഭം: ഡോ. സൈമണ് ഒരു വർഷത്തിനു ശേഷം മതാചാരപ്രകാരം സംസ്കാരം

ചെന്നൈ :  2020 ഏപ്രിലിൽ കോവിഡ് ബാധിച്ചു മരിച്ച ന്യൂറോസർജൻ ഡോ. സൈമൺ ഹെർക്കുലീസിന്റെ മൃതദേഹം ഒരു വർഷത്തിനു ശേഷം പുറത്തെടുത്ത് മതാചാരപ്രകാരം സംസ്കാരം നടത്തി. ശ്മശാനത്തിൽ സംസ്കരിച്ചാൽ കോവിഡ് പകരുമെന്ന് ആരോപിച്ച് കിൽപോക്ക് സെമിത്തേരിയിൽ ബഹളമുണ്ടാക്കിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ മൃതദേഹത്തോടു പോലും അനാദരം കാട്ടിയതു വാർത്തയായിരുന്നു.

പിന്നീടു മറ്റൊരു ശ്മശാനത്തിൽ സഹപ്രവർത്തകർ ചേർന്നു സംസ്കരിച്ചു. മൃതശരീരം പുനഃസംസ്കരിക്കാൻ മാർച്ചിൽ ഹൈക്കോടതി അനുവദിച്ചെങ്കിലും ഇതിനെതിരെ ചെന്നൈ കോർപറേഷൻ അപ്പീൽ നൽകി.കഴിഞ്ഞയാഴ്ച കോർപറേഷൻ അപ്പീൽ പിൻവലിച്ചതോടെയാണു സംസ്കാരം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button