തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കോവിഡ് ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്തെ ജനങ്ങൾക്ക് കിറ്റ് മാത്രം പോരാ കാശും നൽകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വരുമാനം നിലച്ച ഈ കാലത്ത് ഓരോ റേഷൻകാർഡുടമയ്‌ക്കും 5000 രൂപയെങ്കിലും കൈയിലെത്താനുളള സംവിധാനം സർക്കാർ ചെയ്യണമെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം നിയമസഭയിൽ ആവശ്യപ്പെട്ടു.
സർക്കാർ കോവിഡ് കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു. എല്ലാ മേഖലകളിലും ആത്മഹത്യകൾ നടക്കുന്നു. ഇടത്തേ കൈ കൊണ്ട് ഫൈൻ വാങ്ങി വലത്തേ കൈ കൊണ്ട് കിറ്റ് നൽകുന്ന സമീപനമാണ് സർക്കാരിനെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.
Read Also : ഇമ്രാന്‍ ഖാന് തിരിച്ചടി: പാകിസ്ഥാന്‍ സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ
അതേസമയം, പ്രതിപക്ഷം കിറ്റിനെ എതിര്‍ക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിറ്റ് ഇനിയും കൊടുക്കും, കിറ്റ് പാതകമല്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാലും നിയമസഭയില്‍ പറഞ്ഞു. കോവിഡ് മൂലം ജനങ്ങള്‍ക്കു തൊഴില്‍ നഷ്ടവും വരുമാനനഷ്ടവും ഉണ്ടായെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കോവിഡ് പാക്കേജില്‍ 23,000 കോടി രൂപ ചെലവഴിച്ചെന്നും ധനമന്ത്രി വിശദീകരിച്ചു.
Post Your Comments