KeralaLatest NewsNews

അടുത്ത കേരള മുഖ്യമന്ത്രി മുഹമ്മദ് റിയാസ്, അതിനുള്ള നീക്കങ്ങളാണ് മുഖ്യമന്ത്രി നടത്തി കൊണ്ടിരിക്കുന്നത്: കെ സുരേന്ദ്രന്‍

എല്ലാം പിണറായി വിജയനും അടുത്ത അനുയായികളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.

തിരുവനന്തപുരം: അടുത്ത കേരള മുഖ്യമന്ത്രി പിഎ മുഹമ്മദ് റിയാസ് ആയിരിക്കുമെന്നും അതിനുള്ള നീക്കങ്ങളാണ് സിപിഐഎമ്മിൽ നടക്കുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. അടുത്ത തവണ സിപിഐഎം മുന്നോട്ട് വയ്ക്കാന്‍ പോകുന്നത് ഒരു യുവ മുസ്ലിം മുഖ്യമന്ത്രിയെ നാടിന് ആവശ്യമുണ്ടെന്നായിരിക്കുമെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.

കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ.. ‘ഞാന്‍ അഞ്ച് വര്‍ഷം ഇപ്പുറത്ത് നിന്നാണ് സംസാരിക്കുന്നത്. അടുത്ത തവണ സിപിഐഎം കൊണ്ടുവരാന്‍ പോകുന്നത് ഒരു മുസ്ലിം മുഖ്യമന്ത്രിയെയായിരിക്കും. അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പിണറായി വിജയന്‍ നടത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മന്ത്രിസഭയില്‍ ഒരേയൊരു ആള്‍ക്ക് വേണ്ടിയാണ് പിആര്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നത്.’

read also: പിണറായിയും മോദിയും തമ്മിൽ അവിഹിത ബന്ധം, പാലാ രൂപത പുറത്തിറക്കിയ സർക്കുലർ ന്യായം: പി സി ജോർജ്

‘അത് പിഎ മുഹമ്മദ് റിയാസിന് വേണ്ടിയാണ്. മാധ്യമങ്ങള്‍ അത് എത്രമാത്രം ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ല. എല്ലാ ദിവസം ശക്തമായ പിആര്‍ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന് വേണ്ടി നടക്കുന്നത്. അദ്ദേഹം പല സ്ഥലങ്ങളിലും റോഡ് കുഴി നന്നാക്കാന്‍ പോകുന്നുണ്ട്. ഒന്നും ഇതുവരെ നന്നായിട്ടില്ല. പക്ഷെ വളരെ ചടുലമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ് റിയാസ് എന്ന് വരുത്താനുള്ള വലിയൊരു പ്ലാന്‍ നടക്കുന്നുണ്ട്. ഇത് ഭാവിയെ മുന്‍നിര്‍ത്തിയുള്ള നീക്കമാണ്. വളരെ ആസൂത്രിതമായ പ്ലാനാണിത്. അടുത്ത തവണ സിപിഐഎം മുന്നോട്ട് വയ്ക്കാന്‍ പോകുന്നത് ഒരു യുവ മുസ്ലിം മുഖ്യമന്ത്രിയെ നാടിന് ആവശ്യമുണ്ടെന്നായിരിക്കും.’

‘പത്തു വര്‍ഷം അധികാരത്തില്‍ നിന്ന മാറിനില്‍ക്കുന്നതില്‍ കോണ്‍ഗ്രസുകാര്‍ തന്നെ അസംതൃപ്തരാണ്. മുസ്ലിം ലീഗിനെ പോലെയൊരു കച്ചവട പാര്‍ട്ടിക്ക് ഇനി യുഡിഎഫിനുള്ളില്‍ ഒരു ആശയം പറഞ്ഞുകൊണ്ടെന്നും നില്‍ക്കാന്‍ സാധിക്കില്ല. ലീഗില്‍ നിന്ന് കൊഴിഞ്ഞുപോക് സംഭവിക്കും, ലീഗിന്റെ അടിത്തറ തകരും. സിപിഐഎമ്മിന് അറിയാം അഞ്ചുവര്‍ഷത്തില്‍ ഹിന്ദു, ദളിത് വോട്ട് ബാങ്കുകളില്‍ വിള്ളല്‍ സംഭവിക്കുമെന്ന്. അക്കാര്യത്തില്‍ ഒരു സംശയം വേണ്ട. ഇപ്പോള്‍ തന്നെ ലീഗ് ശക്തമല്ലാത്ത സ്ഥലങ്ങളില്‍ മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. ലീഗ് മത്സരിക്കാത്ത സ്ഥലങ്ങളിലെ വോട്ടും എല്‍ഡിഎഫിന് പോയി. ഈയൊരു രാഷ്ട്രീയത്തിലേക്ക് കേരളം പോകുകയാണ്. തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിലെ പലര്‍ക്കും ഇന്ന് സുരക്ഷിതമായ മണ്ഡലമില്ല. മതപരമായ കണക്കുകള്‍ നോക്കിയാണ് മണ്ഡലങ്ങള്‍ തീരുമാനിക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടിയൊന്നുമില്ല. എല്ലാം പിണറായി വിജയനും അടുത്ത അനുയായികളുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഉദേശം യുവ സിപിഐഎം മുസ്ലിം മുഖ്യമന്ത്രിയാണ്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button