KeralaLatest NewsNews

മഹാമാരിയെ വ്യാജവാര്‍ത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരന്‍

ഈ 15 ദിവസം കേന്ദ്ര സർക്കാർ ലഭ്യമാക്കിയ വാക്‌സിന്റെ കണക്ക് പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണം

തിരുവനന്തപുരം : സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. കേന്ദ്രസർക്കാർ ബോധപൂര്‍വം വാക്‌സിന്‍ ക്ഷാമമുണ്ടാക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കാലാണ് ഇതിന്റെ ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം :

മാധ്യമങ്ങളെ ഉപയോഗിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ മികച്ച ഉദാഹരണം…
കേന്ദ്രം ബോധപൂർവം വാക്സിൻ ക്ഷാമമുണ്ടാക്കുന്നു എന്ന പ്രതീതി സൃഷ്ടിക്കലാണ് ലക്ഷ്യം..
വാക്സിൻ വിതരണം കാര്യക്ഷമമായി നടത്താൻ അടുത്ത 15 ദിവസം എത്ര ഡോസ് ലഭ്യമാക്കുമെന്ന് ഓരോ സംസ്ഥാനത്തെയും അറിയിക്കാറുണ്ട്….

Read Also  :  സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ മരിച്ച കേസിൽ ഭർത്താവ് കിരൺകുമാറിന്‍റെ ജാമ്യാപേക്ഷ തള്ളി

ഇപ്പോഴത്തേത് ക്ഷാമമല്ലെന്ന ഉത്തമബോധ്യത്തോടെയാണ് കേരള സർക്കാർ ഈ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത്…. നൽകുന്ന വാക്സീൻ വേണ്ട രീതിയിൽ വിതരണം ചെയ്യുന്നില്ല എന്ന കേന്ദ്ര വിമർശനത്തോടുള്ള പ്രതികാരമാണ് ഈ വാർത്ത.. . കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള വാക്സീൻ വിതരണവും രാജ്യത്താകെ 91% പൂർത്തിയായങ്കിലും കേരളത്തിൽ 74% മാത്രമാണ്…

ഈ കണക്ക് പുറത്തു വന്നതിൻ്റെ ജാള്യത മറയ്ക്കാനാണ് വാക്സീൻ ക്ഷാമമെന്ന വാർത്ത….
ഈ 15 ദിവസം കേന്ദ്ര സർക്കാർ ലഭ്യമാക്കിയ വാക്സീൻ്റെ കണക്ക് പുറത്തു വിടാൻ സംസ്ഥാന സർക്കാർ തയ്യാറാവണം… അതിൽ കുറവ് വരുത്തിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം….
മഹാമാരിയെ വ്യാജവാർത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന നെറികെട്ട രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം…. വസ്തുതകൾ മനസിലാക്കാതെ തലക്കെട്ടുകൾ നൽകുന്ന മലയാള മാധ്യമങ്ങൾ സ്വന്തം വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നത്….

Read Also  :  രാജ്യത്ത് കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ബാധ്യത മറികടക്കാന്‍ പുതിയ തീരുമാനവുമായി നിര്‍മല സീതാരാമന്‍

മുൻപിൻ നോക്കാതെ കേന്ദ്രവിമർശനത്തിനിറങ്ങുന്നവർ കേരളം എന്തുകൊണ്ട് ഇപ്പോഴും രോഗവ്യാപനത്തിൽ മുൻപന്തിയിൽ നിൽക്കുന്നുവെന്ന് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള ആർജവം കൂടി കാട്ടണം…..

shortlink

Related Articles

Post Your Comments

Related Articles


Back to top button