മുംബൈ : ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാൻ ആത്മഹത്യ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിൽ. ‘കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയിൽവേ പാളത്തിൽ ഇരിക്കുന്നു. വിഷാദനായിരിക്കുന്ന യുവാവ് ട്രെയിനിടിച്ച് മരിക്കുന്നു’ -ഇതായിരുന്നു 20കാരൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ.
എന്നാൽ, റെയിൽവേ ട്രാക്കിൽ ഇരിക്കുന്നത് സത്യമായിരുന്നുവെങ്കിലും എഡിറ്റിങ് ആപ്പ് വഴിയായിരുന്നു ട്രെയിൻ ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങളുണ്ടാക്കിയത്. ഇതോടെ യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്താണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also : കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖിന്റെ പേരിൽ ബാങ്കിലുള്ളത് കള്ളപ്പണമോ? ‘വ്യക്തമായ രേഖകളില്ല’
ശനിയാഴച് രാത്രി ബന്ദ്ര റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്ത ഇർഫാനെ കോടതിയിൽ ഞായറാഴ്ച ഹാജരാക്കി. ജി.ആർ.പിയുടെ ട്വിറ്റർ പേജിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇർഫാനെ കണ്ടെത്തുകയായിരുന്നു. ബന്ദ്ര, ഖാർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലായിരുന്നു വീഡിയോ ചിത്രീകരണം.
Post Your Comments