പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. പാലക്കാട് എലവഞ്ചേരി കരിങ്കുളം സ്വദേശി കണ്ണൻകുട്ടിയാണ് മരിച്ചത്. വീട്ടിന്റെ ഉമ്മറത്ത് തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
കൃഷിക്കായി കണ്ണൻകുട്ടി ബ്ലെയിഡിന് പണമെടുത്തിരുന്നു. മൂന്ന് മാസമായി ജോലിയില്ലാത്തതിനാൽ ഇതിന്റെ തിരിച്ചടവ് മുടങ്ങിയിരുന്നു. പണം അടയ്‌ക്കാത്തതിനാൽ വട്ടിപ്പലിശക്കാർ ഭീഷണിപ്പെടുത്തിയെന്നും തുടർന്നുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.ഇദ്ദേഹത്തിന് അഞ്ച് ലക്ഷം രൂപയ്‌ക്ക് മുകളിൽ കടമുണ്ടെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Also : കാസർകോട്ട് ഭര്‍തൃമതിയായ യുവതിയെ 20 ഓളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസിൽ ഒരാള്‍ കൂടി അറസ്റ്റില്‍
അതേസമയം, കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാമത് കര്‍ഷക ആത്മഹത്യയാണ് ജില്ലയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. വളളിക്കോട് പറളോടി സ്വദേശി വേലുക്കുട്ടി ട്രെയിനിന് മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്‌തത്. മകളുടെ വിവാഹത്തിനായി വട്ടിപ്പലിശക്കാരില്‍ നിന്ന് മൂന്ന് ലക്ഷം രൂപ കടമെടുത്തു. തിരികെ 10 ലക്ഷം രൂപ അടച്ചെങ്കിലും 20 ലക്ഷം നല്‍കണം എന്നാവശ്യപ്പെട്ട് വട്ടിപ്പലിശക്കാരായ പ്രകാശന്‍, ദേവന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ ആരോപിച്ചിരുന്നു.
Post Your Comments