Latest NewsNewsAutomobile

മീറ്റിയോർ 350യുടെ വില വർദ്ധിപ്പിച്ചു

ദില്ലി: റോയൽ എൻഫീൽഡിന്റെ ബൈക്ക് ശ്രേണിയിലെ പുതിയ മോഡലാണ് മീറ്റിയോർ. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് തണ്ടർബേർഡ് പതിപ്പിന് പകരക്കാരനായാണ് മീറ്റിയോർ വിപണിയിലെത്തിയത്. വിപണിയിലെത്തി രണ്ട് മാസം തികഞ്ഞപ്പോഴേക്കും റോയൽ എൻഫീൽഡ് മീറ്റിയോറിന്റെ വില കൂട്ടിയിരുന്നു. ഇപ്പോഴിതാ വീണ്ടും മീറ്റിയോറിന്റെ വില കൂടിയിരിക്കുകയാണ് കമ്പനി.

അടിസ്ഥാന മോഡലായ ഫയർബോൾ മുതൽ സൂപ്പർനോവ വരെയുള്ള എല്ലാ പാതിപ്പുകളുടെയും വില 8,405 രൂപ വരെയാണ് റോയൽ എൻഫീൽഡ് വർധിപ്പിച്ചിരിക്കുന്നത്. തണ്ടർബേർഡിന്റെ പിൻഗാമി ആണെങ്കിലും പുത്തൻ ഫ്ലാറ്റ്ഫോമും പുതിയ എഞ്ചിനുമായി ഒരു പുതിയ ബൈക്ക് തന്നെയാണ് മീറ്റിയോർ 350.

Read Also:- ടോക്കിയോ ഒളിമ്പിക്സ് 2021: വനിതാ ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ മണിക ബത്ര പുറത്ത്

349 സിസി, ഫ്യുവൽ ഇൻജെക്ടഡ്, സിംഗിൾ സിലിണ്ടർ എൻജിനാണ് മീറ്റിയോർ 350യുടെ ഹൃദയം. 6,100 ആർപിഎമ്മിൽ 20.2 എച്ച്പി പവറും 4,000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിൻ എയർ-കൂൾഡ് ആണ്. ഒപ്പം റോയൽ എൻഫീൽഡ് 2-വാൽവ് ഹെഡിൽ ഒരു ഓയിൽ സർക്യൂട്ട് ഉൾപ്പെടുത്തിയത് എൻജിൻ വേഗം തണുപ്പിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button