ആലപ്പുഴ: വള്ളികുന്നത്ത് ഭര്‍ത്താവിന്റെ വീട്ടില്‍ നവ വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. കായംകുളം കൃഷ്ണപുരം സ്വദേശി സുചിത്രയാണ് കഴിഞ്ഞ മാസം 22നാണ് ഭര്‍ത്താവിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഉണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചത്.
സ്ത്രീധന പീഡനത്തിന് കേസെടുത്ത പൊലീസ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെ അറസ്റ്റു ചെയ്തത്. മാര്‍ച്ച് 21-നായിരുന്നു വിഷ്ണുവിന്റെയും സുചിത്രയുടേയും വിവാഹം.സൈനികനായ വിഷ്ണു മേയില്‍ ജോലി സ്ഥലമായ ജാര്‍ഖണ്ഡിലേക്ക് മടങ്ങിയിരുന്നു.
Post Your Comments