Latest NewsNewsIndia

പെഗാസസ് ഫോൺ ചോർത്തൽ: സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശശി തരൂർ

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശശി തരൂർ എംപി. വിഷയത്തിൽ കേന്ദ്ര സർക്കാർ ചർച്ച നടത്തുന്നതുവരെ പ്രതിപക്ഷം സഭാ നടപടികൾ തടസ്സപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയ താത്പര്യങ്ങൾക്കു വേണ്ടി വിവരങ്ങൾ ചോർത്താൻ പൊതുജനങ്ങളുടെ പണം സർക്കാർ ഉപയോഗിച്ചുവെന്നാണ് ശശി തരൂരിന്റെ ആരോപണം.

Read Also: എന്റെ പഴയ സഖാക്കൾ ഇതൊക്കെ കേട്ടിരുന്നെങ്കിൽ മോദിയെ തൊഴിലാളിവർഗ്ഗത്തിന്റെ വീരപുത്രൻ എന്ന് പറഞ്ഞേനെ : അബ്ദുല്ലക്കുട്ടി

‘വിഷയത്തിൽ ചർച്ച നടത്തണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നതെങ്കിലും സർക്കാർ ഇതിന് തയ്യാറാകുന്നില്ല. കോൺഗ്രസിന്റെ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാൻ തങ്ങൾ എന്തിന് അനുവദിക്കണമെന്നും’ അദ്ദേഹം ചോദിച്ചു. വിലക്കയറ്റവും കാർഷിക നിയമങ്ങളും പ്രതിപക്ഷത്തിനു പ്രധാനപ്പെട്ടതാണെങ്കിലും പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിനാണ് പ്രതിപക്ഷം പ്രഥമ പരിഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെഗാസസ് വിഷയത്തിൽ ഐ.ടി. മന്ത്രി അശ്വനി വൈഷ്ണോവ് പാർലമെന്റിൽ നടത്തിയ പ്രസ്താവനയെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.

Read Also: മഹാമാരിയെ വ്യാജവാര്‍ത്തയ്ക്കും കേന്ദ്ര വിരുദ്ധതയ്ക്കും ഉപയോഗിക്കുന്ന രാഷ്ട്രീയം സിപിഎം അവസാനിപ്പിക്കണം: വി മുരളീധരന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button