KeralaLatest NewsIndia

മുകേഷിനെ കുറിച്ച് സരിത അന്ന് പറഞ്ഞതെല്ലാം ശരിയാവുന്നോ?ദേവികയുമായുള്ള വിവാഹം നടക്കാതിരിക്കാൻ ആവുന്നത് ശ്രമിച്ചു

വിവാഹത്തിന് ശേഷം തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി മുകേഷും മേതിൽ ദേവികയും സന്തുഷ്ട ദാമ്പത്യ ഹോമം നടത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരം : ‘അന്ന് സരിത മുകേഷിനെക്കുറിച്ച് പറഞ്ഞത് കേട്ടിരുന്നെങ്കിൽ മേതിൽ ദേവികയ്ക്ക് ഈ പേരുദോഷമെങ്കിലും ഒഴിവാക്കാമായിരുന്നു! ‘ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ച. നടനും കൊല്ലം എംഎൽഎയുമായ മുകേഷും നർത്തകി മേതിൽ ദേവികയും തമ്മിലുള്ള വിവാഹ മോചന വാർത്തകളിൽ ചൂടുപിടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ. ഭൂരിഭാഗവും ഇപ്പോൾ സരിത അന്ന് പറഞ്ഞ കാര്യങ്ങളാണ് ഓർമ്മിക്കുന്നത്.

ദേവികയും മുകേഷും തമ്മിൽ പ്രായ വ്യത്യാസം ഏറെയുണ്ടായിട്ടും മുകേഷിനെ വിവാഹം ചെയ്തതിൽ അന്ന് എല്ലാവർക്കും അമ്പരപ്പായിരുന്നു. എന്നാൽ ഇരുവരുടെയും ദാമ്പത്യത്തിൽ പാളിച്ചകൾ ഉണ്ടായെന്നു ഇപ്പോൾ ദേവിക അകന്നു മാറി താമസിച്ചതിനു പിന്നാലെയാണ് വാർത്തകൾ വരുന്നത്. അതേസമയം പ്രശസ്ത നടി സരിതയും നടൻ മുകേഷുമായുള്ള വിവാഹ മോചനം ഒട്ടനവധി വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു. തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു 80 കളിൽ സരിത. മലയാള നാടക കുടുംബത്തിലെ അംഗം കൂടിയായിരുന്ന മുകേഷ് സരിതയെ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു.

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലുമായി തിരക്കുള്ള നടിമാരിലൊരാളായിരുന്നു എണ്‍പതുകളില്‍ സരിതയും. മമ്മൂട്ടിക്കൊപ്പമഭിനയിച്ച കാതോടു കാതോരം എന്ന ചിത്രത്തിലൂടെയാണ് സരിത മലയാളികള്‍ക്ക് പരിചിതയായത്. അഭിനയ സാധ്യതകളുള്ള കഥാപാത്രങ്ങളുമായി മുന്നില്‍ നിന്ന് ഒത്തിരി കഥകള്‍ വിളിക്കുമ്പോഴാണ് 1987ല്‍ മുകേഷുമായി സരിതയുടെ വിവാഹം കഴിഞ്ഞത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും.

വിവാഹത്തിന് ശേഷം സംഘം, കുട്ടേട്ടന്‍, ഒന്നും ഒന്നും പതിനൊന്ന്, എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച് സരിത സനിമയില്‍ നിന്ന് ഒരു നീണ്ട ഇടവേളയെടുത്തു. പിന്നീട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, അമ്മക്കിളിക്കൂട്, ചക്രവാളം എന്നീ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് നടത്തി. അപ്പോഴേക്കും സരിത-മുകേഷ് ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങിയപ്പോള്‍ ആ ബന്ധത്തിലുള്ള രണ്ട് മക്കളും സരിതയ്‌ക്കൊപ്പമായിരുന്നു.

ഒടുവില്‍ 2007ല്‍ സരിത വിവാഹ ബന്ധം വേര്‍പെടുത്താനുള്ള കേസ് കോടതിയില്‍ ഫയല്‍ ചെയ്തു. 2009ല്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിച്ചു. അതോടെ സിനിമയിലും ഇല്ലാതിരുന്ന സരിതയെ മലയാളികള്‍ മറന്നു തുടങ്ങിയിരുന്നു അപ്പോഴാണ് മുകേഷിന്റെ പുനര്‍ വിവാഹവും സരിതയുടെ രംഗപ്രവേശവും. രണ്ടാം വിവാഹത്തെ ചോദ്യം ചെയ്ത് സരിത കോടതിയെ സമീപിച്ചിരുന്നു, അതിന്മേല്‍ കോടതി വിശദീകരണം ചോദിച്ചപ്പോള്‍ താന്‍ സരിതയെ നിയമപരമായി വിവാഹ മോചനം ചെയ്തുവെന്നാണ് മുകേഷ് മറുപടി നല്‍കിയത്.

read also: മേതിൽ ദേവികയും മുകേഷും പിരിയുന്നു? വിവാഹമോചന അപേക്ഷ നൽകിയതായി റിപ്പോർട്ട്

എന്നാല്‍ വിവാഹ ബന്ധം ഒഴിയാനുള്ള നോട്ടീസ് തനിക്ക് അയച്ചുവെന്ന് വരുത്തി തന്നെയും കോടതിയെയും ഒരേപോലെ കബളിപ്പിക്കുകയാണ് മുകേഷ് ചെയ്തതെന്നാണ് സരിത അന്ന് ആരോപണം ഉന്നയിച്ചത്. ഇത് ചൂണ്ടിക്കാട്ടി സരിത എറണാകുളം കുടുംബ കോടതിയെ സമീപിച്ചിരുന്നു. മുകേഷും ദേവികയും തമ്മിലുള്ള വിവാഹ ബന്ധത്തെ ചോദ്യം ചെയ്ത് മുകേഷിന്റെ ആദ്യ ഭാര്യ സരിത ശക്തമായി രംഗത്തെത്തിയതോടെ താന്‍ കുഴപ്പത്തിലായി എന്ന തോന്നലാണ് ദേവികയ്‌ക്കെന്ന് സിനിമാ വൃത്തങ്ങളില്‍ അന്നും അഭ്യൂഹം വ്യാപകമായിരുന്നു.

വിവാഹ മോചിതനായെന്ന വിവരം അറിഞ്ഞാണ് ദേവിക മുകേഷിനെ വിവാഹം കഴിച്ചതെന്നായിരുന്നു ഇവരോട് അടുത്തുള്ള വൃത്തങ്ങൾ അന്ന് പറഞ്ഞത്. എറണാകുളം കുടുംബ കോടതി മുകേഷിന് ഏകപക്ഷീയമായ വിവാഹ മോചനം അനുവദിച്ചതിനെതിരെയായിരുന്നു സരിത രംഗത്തെത്തിയത്. കോടതി അയച്ച നോട്ടീസില്‍ സരിതയുടെ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ കോടതി തനിക്ക് നോട്ടീസ് അയച്ചത് തന്റെ ചെന്നൈയിലെ വിലാസത്തിലാണെന്നും വര്‍ഷങ്ങളായി താനും മക്കളും ദുബൈയിലാണെന്നും ഹര്‍ജിയില്‍ സരിത ചൂണ്ടിക്കാട്ടിയിരുന്നു.

ചെന്നൈയിലെ വിലാസത്തില്‍ താമസക്കാരി ഇല്ലെന്ന് അറിയിച്ച് കോടതിയില്‍ നോട്ടീസ് മടങ്ങിയെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് മുകേഷിന് വിവാഹ മോചനം അനുവദിച്ചത്. ചെന്നൈ വിലാസത്തില്‍ നോട്ടീസ് അയച്ചതും അത് മടങ്ങിയതും മുകേഷിന്റെ തന്ത്രമായിരുന്നുവെന്ന് സരിത അന്ന് പറഞ്ഞിരുന്നു. കൊച്ചി മരട് രജിസ്ട്രാർ ഓഫീസിലാണ് മുകേഷും മേതിൽ ദേവികയും വിവാഹിതരായത്. വിവാഹത്തിന് ശേഷം തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി മുകേഷും മേതിൽ ദേവികയും സന്തുഷ്ട ദാമ്പത്യ ഹോമം നടത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button