കോഴിക്കോട്: ആധുനിക അറവുശാല ആവശ്യപ്പെട്ട് കോഴിക്കോട് മാംസക്കച്ചവടക്കാർ. 10 കൊല്ലത്തിലേറെയായെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല. മാംസക്കച്ചവടക്കാരും നാട്ടുകാരും തൊഴഴിലാളികളും നിരന്തരം ആവശ്യപ്പെടുന്നതാണ് ആധുനിക അറവുശാല. ശാസ്ത്രീയമായ അറവിന് സൗകര്യമില്ലാത്തതിനാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കോടതി നഗരത്തില്‍ അറവ് നിരോധിക്കുകപോലുമുണ്ടായി. അറവുശാല ഉടന്‍ യാഥാര്‍ഥ്യമാവുമെന്ന് അന്ന് കോടതിയില്‍ നല്കിയ ഉറപ്പ് പാലിക്കപ്പെട്ടിട്ടില്ല. നിയമപരമായി അറവിന് മുമ്പും ശേഷവും ഡോക്ടര്‍മാര്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തിയാല്‍ മാത്രമേ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവൂ എന്നാണ് 2011ലെ ഭക്ഷ്യസുരക്ഷാനിയമം അനുശാസിക്കുന്നത്. ഇക്കാര്യമാണ് ഇതുവരെ നഗരത്തില്‍ നടപ്പാക്കാനാവാത്തത്.
കോര്പറേഷന് ഉടമസ്ഥതയില്‍ കോതിയിലുള്ള ഒരേക്കറിലേറെ സ്ഥലത്ത് അറവുശാല നിര്‍മിക്കാനാണ് തീരുമാനം. എന്നാല്‍, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരമേഖലയില്‍ അറവുശാല വന്നാല്‍ ഞെളിയന്‍പറമ്പിന്റെ അവസ്ഥ വരുമെന്ന ഭീതി നാട്ടുകാര്‍ക്കുണ്ട്. അറവുശാല കോതിയില്‍ വരുന്നതിനെതിരെ പ്രതിഷേധവും സജീവമാണ്.10 കോടിയുടെ നഗരസഭ മുന്നോട്ടുവെച്ച അറവുശാല പദ്ധതി കിഫ്ബി സഹായം ഉപയോഗിച്ച് പണിയാന്‍ അനുമതി ലഭിച്ചതാണ്.
Read Also: ‘ഇത്രേം വലിയ ശിക്ഷയൊന്നും വേണ്ടിയിരുന്നില്ല’: സി.പി.ഐ.എമ്മിനെ ട്രോളി ബല്‍റാം
രക്തം, തൊലി, തല, കൈകാലുകള്‍ എന്നിവ സൂക്ഷിക്കാനും സംസ്കരിക്കാനും പ്രത്യേക സൗകര്യമൊരുക്കും. വലിയ ശീതീകരണ സംവിധാനം, വിപുലമായ ഓവുചാലുകള്‍ എന്നിവയുമുണ്ടാവും. ദിവസം 100 മൃഗങ്ങളെയും 25 മുതല്‍ 50 വരെ ചെറുമൃഗങ്ങളെയും കശാപ്പുചെയ്യാനാവുന്നതാണ് അറവുശാല. നഗരസഭ 2019ലാണ് കിഫ്ബിക്ക് ഡി.പി.ആര് നല്‍കിയത്. മൊത്തം 9.2 കോടിയില്‍ 7.5 കോടി കിഫ്ബിയില്‍നിന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം.കോതിയിലെ ഒരേക്കര്‍ സ്ഥലത്ത് ആധുനിക അറവുശാലക്കുള്ള ഡി.പി.ആര് ആണ് കിഫ്ബിക്ക് നല്‍കിയത്. കാലികള്‍ക്കുള്ള വിശ്രമസ്ഥലം, ആടുകള്ക്കുള്ളയിടം, മാലിന്യം സംസ്കരിക്കാനുള്ള പ്ലാന്റ്, മണ്ണിര കമ്പോസ്റ്റ് ശാല, ജീവനക്കാര്‍ക്കുള്ള ക്വർട്ടേഴ്സ് , ദിവസം 100 എം.എല്‍.ഡി മലിനജലം സംസ്കരിക്കുന്ന പ്ലാന്റ് തുടങ്ങിയവയെല്ലാം ലക്ഷ്യമിടുന്നു.
Post Your Comments