Latest NewsKeralaNews

സഹകരണ ബാങ്ക് തട്ടിപ്പ്, പ്രതികള്‍ക്ക് എതിരെ നടപടിയെടുത്ത് സിപിഎം

തൃശൂര്‍ : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം. പ്രതികളായ ബിജു കരീമിനേയും സുനില്‍ കുമാറിനേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനമായതായാണ് സൂചന. സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റിനോട് സംസ്ഥാന നേതൃത്വം നിലപാടറിയിച്ചിരുന്നു. ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയറ്റ് യോഗത്തില്‍ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്ക് ഗുരുതരമായ വീഴ്ചയുണ്ടായെന്നാണ് വിലയിരുത്തല്‍.

ഇരുവരും ലോക്കല്‍ കമ്മിറ്റി അംഗങ്ങളാണ്. ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യാന്‍ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി യോഗം തുടരുകയാണ്. പാര്‍ട്ടി തീരുമാനം നാളെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ വ്യക്തമാക്കി . ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിക്കെതിരെയും രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് സിപിഐഎം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button