തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 10061 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 2095 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 5093 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 18941 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 188 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Read Also: ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
തിരുവനന്തപുരം സിറ്റിയിൽ 802 കേസുകൾ രജിസ്റ്റർ ചെയ്തു. 90 പേരാണ് അറസ്റ്റിലായത്. 725 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 5791 കേസുകൾ രജിസ്റ്റർ ചെയ്യുകയും 322 പേർ അറസ്റ്റിലാകുകയും 581 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 105 കേസുകളും കൊല്ലം സിറ്റിയിൽ 1705 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)
തിരുവനന്തപുരം സിറ്റി – 802, 90, 725
തിരുവനന്തപുരം റൂറൽ – 5791, 322, 581
കൊല്ലം സിറ്റി – 1705, 154, 23
കൊല്ലം റൂറൽ – 105, 105, 272
പത്തനംതിട്ട – 68, 63, 125
ആലപ്പുഴ – 53, 29, 162
കോട്ടയം – 244, 229, 451
ഇടുക്കി – 119, 22, 49
എറണാകുളം സിറ്റി – 135, 53, 74
എറണാകുളം റൂറൽ – 159, 31, 267
തൃശൂർ സിറ്റി – 130, 131, 145
തൃശൂർ റൂറൽ – 78, 69, 295
പാലക്കാട് – 117, 133, 343
മലപ്പുറം – 182, 186, 374
കോഴിക്കോട് സിറ്റി – 47, 47, 30
കോഴിക്കോട് റൂറൽ – 131, 163, 7
വയനാട് – 75, 0, 179
കണ്ണൂർ സിറ്റി – 80, 80, 288
കണ്ണൂർ റൂറൽ – 78, 81, 322
കാസർഗോഡ് – 93, 107, 381
Read Also: ഐ എൻ എൽ പിളർപ്പ് ഇടതുമുന്നണിയ്ക്ക് പാരയായി: തമ്മിൽ തല്ല് നോക്കി നിന്ന മന്ത്രി, കുടുങ്ങിയത് പിണറായി
Post Your Comments