Latest NewsKeralaNews

മയക്കുമരുന്ന് കേസില്‍ ബിനീഷിനെതിരെ തെളിവില്ല: പിന്തുണച്ച്‌ മുഖ്യമന്ത്രി

പരാതിക്കാരനായ ധര്‍മരാജന്‍ ബിജെപി അനുഭാവിയും. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളുമാണ്.

തിരുവനന്തപുരം: മയക്കുമരുന്ന് കേസില്‍ തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍‌. മയക്കുമരുന്നില്‍ ബംഗളൂരു ജയിലിലുള്ള ബിനീഷ് കോടിയേരിയെ പിന്തുണച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. രാഷ്ട്രിയത്തിന്റെ പേരില്‍ വ്യക്തികളെ ആക്ഷേപിക്കരുതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊടകര കള്ളപ്പണക്കേസ് ഒത്തുതീര്‍ക്കാന്‍ സിപിഎം ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ വിര്‍ശിച്ചും ബിനീഷിനെ പൂര്‍ണമായും പിന്തുണച്ചുകൊണ്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.

അതേസമയം അടിയന്തര പ്രമേയത്തില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചത്. കൊടകരയില്‍ കവര്‍ച്ചചെയ്യപ്പെട്ട കളളപ്പണം ബിജെപിയുടേത് തന്നെയാണ്. നാലാം പ്രതി ബിജെപി പ്രവര്‍ത്തകനാണ്. പരാതിക്കാരനായ ധര്‍മരാജന്‍ ബിജെപി അനുഭാവിയും. കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ളയാളുമാണ്. തുടരന്വേഷണത്തില്‍ സാക്ഷികള്‍ തന്നെ പ്രതികളായേക്കാമെന്നും മുഖ്യന്ത്രി പറഞ്ഞു.

Read Also: അഴിമതി വെച്ചുപൊറുപ്പിക്കില്ല: ബാറിലിരുന്ന് കഴിക്കാൻ തൽക്കാലം അനുവദിക്കില്ലെന്ന് മന്ത്രി

അന്വേഷണം തുടരുകയാണ്. കേസ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചാല്‍ എന്ത് സംഭവിക്കുമെന്ന് യുഡിഎഫിന് അറിയാത്ത കാര്യമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ കൊടകരകേസില്‍ കെ സുരേന്ദ്രന് രക്ഷപ്പെടാന്‍ എല്ലാവഴികളും ഒരുക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button