കാബൂള്‍: അഫ്ഗാന്റെ ഭൂരിഭാഗം പ്രദേശങ്ങളും പിടിച്ചെടുത്ത് താലിബാന്‍.
അമേരിക്കന്‍ സൈന്യം രാജ്യം വിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ താലിബാന്‍ കൂടുതല്‍ പ്രദേശങ്ങള്‍ കൈയ്യടക്കി. ഇതോടെ സേനാ മേധാവി ജനറല്‍ വാലി മുഹമ്മദ് അഹമദ്സായിയുടെ ഇന്ത്യാ സന്ദര്‍ശനം നീട്ടി. രാജ്യത്ത് കൂടുതല്‍ പ്രതിസന്ധി നേരിടുന്നതിനാല്‍ ഇന്ത്യാ സന്ദര്‍ശനം പിന്നീടാക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. വാലി മുഹമ്മദ് അഹമദ്സായി ഈ ആഴ്ച ഇന്ത്യയിലെത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. സന്ദര്‍ശനം നീട്ടിയ കാര്യം അഫ്ഗാന്‍ എംബസി അറിയിച്ചുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also : അരവിന്ദ് കെജ്രിവാളിന്റെ ഓഫീസിലും ഫോണ്‍ ചോര്‍ത്തല്‍ : പെഗാസസ് വിവാദത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തുന്നുണ്ട്. ഈ വേളയില്‍ ഡല്‍ഹി സന്ദര്‍ശിക്കാനായിരുന്നു അഫ്ഗാന്‍ സേനാ മേധാവിയുടെ ആദ്യതീരുമാനം. മാസങ്ങള്‍ക്ക് മുമ്പേ നിശ്ചയിച്ചതായിരുന്നു ഇത്. അഹമ്മദ് സായി ജൂലൈ 27 മുതല്‍ 30 വരെ ഇന്ത്യയിലുണ്ടാകുമെന്നാണ് അഫ്ഗാന്‍ സേനാ വൃത്തങ്ങള്‍ പറഞ്ഞിരുന്നത്. എന്നാല്‍ എല്ലാ തീരുമാനങ്ങളും കഴിഞ്ഞ ദിവസം മാറ്റി. താലിബാന്‍ മുന്നേറ്റം ശക്തമാക്കിയ സാഹചര്യത്തിലാണ് അവസാന നിമിഷത്തിലെ പിന്‍മാറ്റം.
ഇന്ത്യന്‍ സേനാ മേധാവി എംഎം നരവനെ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മറ്റു പ്രമുഖ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചര്‍ച്ച നടത്താനാണ് അഹമ്മദ് സായി വരുന്നത്. അഫ്ഗാന്‍ സൈന്യത്തിന് പിന്തുണ തേടുകയും അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നു. ഇന്ത്യയില്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ട അഫ്ഗാന്‍ കേഡറ്റുകളെ പൂനെയില്‍ വച്ച് സന്ദര്‍ശിക്കാനും അദ്ദേഹം തീരുമാനിച്ചിരുന്നു.
Post Your Comments