ന്യൂഡൽഹി: മൂന്ന് കോടിയിൽപ്പരം കോവിഡ് വാക്‌സിൻ ഡോസുകൾ ഉപയോഗിക്കാതെ സംസ്ഥാനങ്ങളുടെ പക്കൽ ബാക്കിയുണ്ടെന്ന് കേന്ദ്രം. സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും സ്വകാര്യ ആശുപത്രികളുടെയും കൈയ്യിലുള്ള വാക്‌സിനുകളുടെ ആകെ കണക്കാണിതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 45.37 കോടിയിലധികം ഡോസുകൾ ഇതുവരെ സംസ്ഥാനങ്ങൾക്ക് നൽകിക്കഴിഞ്ഞുവെന്നും മന്ത്രാലയം വ്യക്തമാക്കി.
Read Also: വിദ്യാഭ്യാസ സ്ഥാപനം നിൽക്കുന്ന സ്ഥലത്ത് പള്ളി നിർമ്മിക്കാൻ ശ്രമം: നടപടി സ്വീകരിച്ച് യോഗി സർക്കാർ
11,79,010 വാക്‌സിൻ ഡോസുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് എത്തിച്ചു കൊണ്ടിരിക്കുകയാണ്. പാഴായിപ്പോയതടക്കം മൊത്തം 42,08,32,021 ഡോസ് വാക്സിനുകളാണ് ഇതുവരെ ഉപയോഗിച്ചതെന്നും മന്ത്രാലയം വിശദീകരിച്ചു. ജൂൺ 21 നാണ് ദേശീയ വാക്സിനേഷൻ യജ്ഞത്തിന്റെ പുതിയ ഘട്ടം ആരംഭിച്ചത്. ഈ ഘട്ടത്തിൽ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന വാക്സിന്റെ 75 ശതമാനവും കേന്ദ്ര സർക്കാർ വാങ്ങുകയും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വിതരണം ചെയ്യുകയുമാണ് ചെയ്യുന്നത്.
Post Your Comments