KeralaLatest NewsNews

ലാപ്‌ടോപ്പ് സ്വന്തമായി വാങ്ങി ബില്ല് ഹാജരാക്കിയാല്‍ പണം നല്‍കുമെന്ന് സര്‍ക്കാര്‍: വിദ്യാശ്രീ പദ്ധതിയ്ക്ക് സംഭവിച്ചത്

ലാപ്ടോപ് വാങ്ങിയ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും.

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസരീതിയാണ് കേരളവും പിന്തുടരുന്നത്. വിദ്യാഭ്യാസ രീതി പിന്തുടരുന്നതിന് അനിവാര്യമായ പഠനോപകരണമായ ലാപ്‌ടോപ്പുകള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കെഎസ്‌എഫ്‌ഇയുമായി ചേര്‍ന്ന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന വിദ്യാശ്രീ പദ്ധതി കേരള സർക്കാർ കൊണ്ടുവന്നിരുന്നു. എന്നാൽ ഈ വർഷവും അധ്യയനം തുടങ്ങി മാസങ്ങൾ പിന്നിട്ടിട്ടും പലർക്കും ലാപ് ടോപ് ലഭ്യമായില്ലെന്ന ആരോപണം ശക്തമാകുകയാണ്. ഇപ്പോഴിതാ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങുന്നതിനായി പുതിയ വായ്പ പദ്ധതിയുമായി കെഎസ്‌എഫ്‌ഇ.

read also: മന്ത്രിമാർക്കെതിരെ കരിങ്കൊടി കാട്ടും, ബിജെപി നേതാക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ അനുവദിക്കില്ലെന്ന് കര്‍ഷകര്‍

സ്വന്തമായി ലാപ്ടോപ് വാങ്ങിയ ബില്‍ ഹാജരാക്കിയാല്‍ 20,000രൂപവരെ നല്‍കും. പ്രതിമാസം 500 രൂപ വീതം 40 തവണകളായി തിരിച്ചടയ്ക്കണം. നേരത്തെ 15,000 രൂപ വരെയാണ് വായ്പയായി നല്‍കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button