പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നത് ദൃശ്യങ്ങളിൽ പകർത്തിയ യുവാവിനെ കയ്യേറ്റം ചെയ്ത വിഷയത്തിൽ പ്രതികരണവുമായി രമ്യ ഹരിദാസ് എംപി. പാഴ്സല്‍ വാങ്ങാനെത്തിയതിനെ ചോദ്യം ചെയ്ത യുവാവ് തന്റെ കയ്യില്‍ കടന്നുപിടിച്ചതിനാലാണ് പ്രവര്‍ത്തകന്‍ പ്രതികരിച്ചതെന്ന് രമ്യ മനോരമ ന്യൂസിൽ വ്യക്തമാക്കി. നേതൃത്വവുമായി ആലോചിച്ചതിന് ശേഷം യുവാവിനെതിരെ കേസ് കൊടുക്കുമെന്നും രമ്യ ഹരിദാസ് പറഞ്ഞു.
രമ്യ ഹരിദാസ് എംപിയും മുന്‍ എംഎല്‍എ വി.ടി.ബല്‍റാം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും കോവിഡ് മാനദണ്ഡം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ ഇരുന്നതിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു . ട്രിപ്പിള്‍ ലോക്ക്ഡൗൺ ദിവസം എംപി ഉൾപ്പെടെയുള്ള സംഘം പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് വിമര്‍ശനം.
രമ്യ ഹരിദാസും വി.ടി.ബല്‍റാമും ഉൾപ്പെടെയുള്ളവർ ഇരിക്കുന്നതിന് സമീപത്തുള്ള മേശയില്‍ മറ്റുള്ളവര്‍ ആഹാരം കഴിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കോവിഡ് മാനദണ്ഡം പാലിക്കാതെ ഹോട്ടലില്‍ ഇരിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ എംപിക്കൊപ്പമുണ്ടായിരുന്നവര്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
Post Your Comments