Latest NewsKeralaNattuvarthaNews

മലയാളികളുടെ മനസിൽ പച്ചരി വിജയൻ ഉയരത്തിലാണെന്ന് അൻവർ: അയാളുടെ തറവാട്ടിലെ തേങ്ങ വിറ്റല്ല കിറ്റ് കൊടുക്കുന്നതെന്ന് മറുപടി

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന്റെ ദൈവമായി വിശേഷിപ്പിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട ഫ്ളക്സിനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് വി.​ടി ബല്‍റാമിന് മറുപടിയുമായി പി വി അൻവർ എം എൽ എ. ഫ്ലക്സ് ബോർഡിന്റെ ചിത്രം പോസ്റ്റ് ചെയ്ത് പച്ചരി വിജയനെന്ന് പരിഹസിച്ചുകൊണ്ടായിരുന്നു വി.​ടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട് ഉയരത്തിലാണ് മുഖ്യമന്ത്രിയെന്ന് അൻവർ ഫേസ്‌ബുക്കിൽ കുറിച്ചു.

‘ക്ഷേമപെൻഷനുകൾ നൽകാതെ മാസങ്ങളോളം പതിനായിരങ്ങളുടെ അന്നം മുടക്കിയ ചാണ്ടിയേക്കാൾ മലയാളികളുടെ മനസ്സിൽ ഒരുപാട്‌ ഉയരത്തിൽ തന്നെയാണെടാ നീയൊക്കെ പറയുന്ന ഈ പച്ചരി വിജയൻ. തൃത്താലയിലെ ജനങ്ങളുടെ മനസ്സിലും ഈ പച്ചരി വിജയൻ ഉണ്ടായിരുന്നെന്ന് ഇന്നും മനസ്സിലായിട്ടില്ലല്ലേ’, അൻവർ കുറിച്ചു.

Also Read:ഓരോ ആത്മഹത്യയ്ക്കും സർക്കാർ ഉത്തരം പറയണം: അശാസ്ത്രീയമായ അടച്ചിടൽ ആർക്ക് വേണ്ടി

അതേസമയം, പി വി അൻവറിന്റെ പോസ്റ്റിനു താഴെ നിരവധി പരിഹാസ കമന്റുകളും വരുന്നുണ്ട്. ‘പച്ചരി വിജയന്റെ തറവാട്ടിലെ തേങ്ങാവിറ്റല്ല കിറ്റ് കൊടുക്കുന്നത്. ജനങ്ങളുടെ നികുതി പണം കൊണ്ടാണ്’ എന്നാണു ഒരാളുടെ കമന്റ്. ‘പച്ചെങ്കില് ആ ദൈവത്തെ ഞമ്മക്കറിയില്ലെന്ന് അരമനയിൽ നിന്ന് അറിയിപ്പ് വന്നു’ എന്നും കമന്റുണ്ട്. ഫ്ളക്സ് പ്രത്യക്ഷപ്പെട്ടതിലോ ഫ്ളക്സുമായി ബന്ധപ്പെട്ട വിവാദങ്ങളിലോ തങ്ങൾക്ക് പങ്കില്ലെന്ന സി പി എമ്മിന്റെ നിലപാടിനെ ട്രോളി ആയിരുന്നു ഈ കമന്റ്.

നേരത്തെ, എ എ റഹീമും ബൽറാമിന് മറുപടി നൽകി രംഗത്ത് വന്നിരുന്നു. പച്ചരിക്കും കിറ്റിനും സാധാരണ മനുഷ്യന്റെ ജീവിതത്തിൽ വളരെ വലിയ പ്രാധാന്യമുണ്ട് എന്ന് എ എ റഹീം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പച്ചരി വിശപ്പ് മാറ്റുമെന്നും ബൽറാമുമാരെ ബാധിച്ച മാനസികരോഗം പച്ചരി കഴിച്ചാൽ മാറില്ലെന്നും റഹിം വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button