Latest NewsIndiaNews

ബംഗാ ഭവനിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗം വിളിച്ചു ചേർക്കാനൊരുങ്ങി മമത

കൊൽക്കത്ത: പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കാനൊരുങ്ങി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ന്യൂഡൽഹിയിലെ ബംഗാ ഭവനിൽ വെച്ചാണ് മമത ബാനർജി പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂലായ് 28 ന് വൈകിട്ട് മൂന്നിന് യോഗം ചേരുകയെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താണ് മമത ഡൽഹിയിലെത്തുന്നത്.

Read Also: മൂന്നാം കൊവിഡ് തരംഗത്തെ നേരിടാന്‍ ഇന്ത്യ : രാജ്യത്ത് സാമ്പത്തിക തകര്‍ച്ച ഉണ്ടാകില്ലെന്ന ഉറപ്പുമായി നീതി അയോഗ്

ജൂലൈ 21 ന് പ്രതിപക്ഷ പാർട്ടികളിലെ നേതാക്കളുടെ യോഗം മമത ബാനർജി വിളിച്ചുചേർത്തിരുന്നു. എൻസിപി നേതാവ് ശരദ് പവാർ, മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം തുടങ്ങിയ മുതിർന്ന നേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. കോവിഡ് നിയന്ത്രണ വിധേയമായാൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ എന്നിവർ അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ഡൽഹിയിൽ റാലി നടത്തുമെന്നായിരുന്നു യോഗത്തിൽ മമത വ്യക്തമാക്കിയത്.

Read Also: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ

സുപ്രിയ സുലെ (എൻസിപി), ദിഗ്വിജയ് സിങ് (കോൺഗ്രസ്), രാം ഗോപാൽ യാദവ്, ജയാ ബച്ചൻ (എസ്പി), തിരുച്ചി ശിവ (ഡിഎംകെ), കേശവ റാവു (ടിആർഎസ്), സഞ്ജയ് സിങ് (എഎപി), മനോജ് ഝാ (ആർജെഡി), പ്രിയങ്ക ചതുർവേദി (ശിവസേന) തുടങ്ങിയവരും 21 ന് നടന്ന യോഗത്തിൽ പങ്കെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button