KeralaLatest NewsUAENewsIndiaInternationalGulf

അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനായി എംഎ യൂസഫലി: നിയമനം വൈസ് ചെയര്‍മാനായി

യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കും

അബുദാബി: അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രമുഖ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എംഎ യൂസഫലിയെ നിയമിച്ചു. ഡയറക്ടര്‍ ബോര്‍ഡിലെ ഏക ഇന്ത്യക്കാരനാണ് യൂസഫലി. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ അബ്ദുള്‍ മുഹമ്മദ് അല്‍ മസ്‌റോയിയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍. അബുദാബിയിലെ എല്ലാ വാണിജ്യ വ്യവസായ സ്ഥാപനങ്ങളും അംഗങ്ങളായിട്ടുള്ള സ്ഥാപനമാണ് അബുദാബി ചേംബര്‍.

അബുദാബിയുടെ വാണിജ്യ വ്യവസായ രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്തുന്ന സ്ഥാപനമാണ് അബുദാബി ചേംബറെന്നും ഏറെ അഭിമാനത്തോടെയും വിനയത്തോടെയുമാണ് അബുദാബി ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായുള്ള നിയമനത്തെ കാണുന്നതെന്നും എം.എ. യൂസഫലി പറഞ്ഞു.

തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം നിറവേറ്റാന്‍ ആത്മാര്‍ത്ഥമായി പ്രയത്നിക്കുമെന്നും യുഎഇയിലെ ദീര്‍ഘദര്‍ശികളായ ഭരണാധികാരികളോട് നന്ദി അറിയിക്കുന്നതായും യൂസഫലി അറിയിച്ചു. യുഎഇയുടെയും ഇന്ത്യയുടെയും സാമ്പത്തിക ഉന്നമനത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button