Latest NewsNewsLife StyleFood & CookeryHealth & Fitness

ഞാവല്‍‌പ്പഴം കഴിച്ചാലുള്ള ​ ഗുണങ്ങള്‍ എന്തൊക്കെ?

വിറ്റാമിന്‍ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു

പണ്ടു കാലത്ത് സുലഭമായിരുന്ന ഒരു ഫലമാണ് ഞാവൽപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണിത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്.വിറ്റാമിന്‍ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ള ഞാവൽപ്പഴത്തിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

വിറ്റാമിന്‍ സിയും അയണും ധാരാളം അടങ്ങിയ ഞാവൽപ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. വിളര്‍ച്ചയുള്ളവര്‍ ഞാവല്‍പ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.

ഞാവൽപ്പഴത്തിന് ‘ഗ്ലൈസെമിക് ഇൻഡെക്സ്’ കുറവായതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമാക്കാന്‍ ഇവ സഹായിക്കും. ഫൈബറും ഇവയില്‍ അടങ്ങിയിട്ടുണ്ട്. അതായത് പ്രമേഹ രോഗികൾക്കു കഴിക്കാവുന്ന മികച്ച പഴമാണിത്. പ്രമേഹരോഗികളിലെ ക്ഷീണം കുറയ്ക്കാനും ഇവ സഹായിക്കും.

Read Also  :  സ്വാതന്ത്ര്യ ദിനത്തിൽ ദേശീയഗാനം ആലപിക്കണം: ജനങ്ങളോട് അഭ്യർത്ഥനയുമായി പ്രധാനമന്ത്രി

ഞാവൽപ്പഴത്തിനുള്ള ആന്റിബാക്ടീരിയൽ ഗുണങ്ങൾ സാധാരണയായ അ‌ണുബാധകളെ ചെറുക്കാൻ സഹായിക്കും

വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് ഇവ. ചർമ്മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവൽപ്പഴം സഹായിക്കുന്നു.

shortlink

Post Your Comments


Back to top button