
നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്ന ഒരു പഴ വർഗ്ഗമാണ് ഞാവൽ. കഴിക്കുമ്പോൾ നാവിൽ ഇളം വയലറ്റ് നിറം നിറയ്ക്കുന്ന ഞാവൽ നിറയെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണെന്ന് പലരും ഓർമ്മിക്കാറില്ല.
ഞാവല്‍ പഴത്തില്‍ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫൈബർ അടങ്ങിയ ഈ പഴം ശരീര ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ സിയും അയണും അടങ്ങിയ ഞാവല്‍പ്പഴം രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ സഹായിക്കുന്നു.
ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും വിറ്റാമിന്‍ സിയും എയും ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ കണ്ണുകളുടെ ആരോഗ്യത്തിനും ഞാവൽ ഏറെ നല്ലതാണ്. ചര്‍മ്മത്തിന്റെ പുതുമ നിലനിറുത്തുവാനും മുഖക്കുരുവിനെ ഒരുപരിധിവരെ ചെറുക്കാനും ഞാവല്‍പ്പഴം സഹായിക്കുന്നു. കൂടാതെ ഞാവലിലെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അണുബാധകളെ ചെറുക്കാന്‍ സഹായിക്കും. രാവിലെ വെറും വയറ്റില്‍ ഞാവല്‍ പഴം കഴിച്ചാല്‍ വായുക്ഷോഭം മാറും. ഞാവലിനെ പഴച്ചാറ് വായ്‌നാറ്റം ഇല്ലാതാക്കാനും തൊണ്ടവേദനയ്ക്കും ഫലപ്രദമാണ്.
ഈ ലേഖനം രോഗങ്ങൾക്കുള്ള മറുപടിയല്ല. ഞാവലിന്റെ ഗുണങ്ങളെക്കുറിച്ചുള്ള പഠനങ്ങളിൽ നിന്നുമുള്ള വിവരങ്ങൾ മാത്രമാണ്. ആയതിനാൽ രോഗങ്ങൾക്ക് സ്വയം ചികിത്സ നടത്താതെ ഡോക്ടറുടെ സേവനം തേടുക.
Post Your Comments