ബുദാപെസ്റ്റ്: ഇന്നലെ ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിനു അഭിമാനമായ മീരാഭായ് ചാനുവിനു പിന്നാലെ വീണ്ടും ലോകത്തിനു മുന്നിൽ രാജ്യത്തെ തലയുയർത്തി നിർത്താൻ പ്രാപ്തയാക്കി കായികതാരം. ലോക കേഡറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണം. പ്രിയാ മാലിക്കിനാണ് സ്വർണം ലഭിച്ചത്. 73 കിലോഗ്രാം വിഭാഗത്തിൽ ബെലാറസിന്റെ സിനിയ പറ്റാപോവിച്ചിനെയാണ് 5-0 ന് പ്രിയ മുട്ടുകുത്തിച്ചത്. 147 പോയിന്റാണ് ഇന്ത്യ നേടിയത്. യുഎസ്എ 143 പോയിന്റും റഷ്യ 140 പോയിന്റും നേടി.
ഹംഗറിയുടെ തലസ്ഥാനമായ ബുദാപെസ്റ്റില്‍ നിന്നാണ് ഈ സ്വര്‍ണനേട്ടം. 2019-ല്‍ പുണെയില്‍ നടന്ന ഖേലോ ഇന്ത്യയുടെ എഡിഷനിലും അതേ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ദേശീയ സ്‌കൂള്‍ ഗെയിംസിലും പ്രിയ സ്വര്‍ണം നേടിയിരുന്നു. പാറ്റ്‌നയില്‍ നടന്ന ദേശീയ കേഡറ്റ് ചാമ്പ്യന്‍ഷിപ്പിലും താരം ഒന്നാമതെത്തി. പ്രിയയെ മറികടക്കാൻ മറ്റൊരാളില്ല എന്ന തരത്തിലായിരുന്നു താരത്തിന്റെ പ്രകടനം.
Also Read:കോവിഡ് പോയിട്ടില്ല, ഉത്സവ സീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം: മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ഇന്ത്യയുടെ മറ്റു താരങ്ങളായ ജസ്‌കരന്‍ സിങ്ങ് വെള്ളിയും വര്‍ഷ വെങ്കലവും നേടി. പഞ്ചാബില്‍ നിന്നുള്ള ജസ്‌കരന്റെ പ്രായം 16 വയസ്സാണ്. 65 കിലോഗ്രാം വിഭാഗത്തില്‍ തുര്‍ക്കിയുടെ ദുയ്ഗു ജെന്നിനെ കീഴടക്കിയാണ് വര്‍ഷ വെങ്കലം കഴുത്തിലണിഞ്ഞത്. 43 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ തന്നുവും നേട്ടം കൈവരിച്ചു. 48 കിലോഗ്രാം വിഭാഗത്തിൽ അമൻ ഗുലിയയും 80 കിലോഗ്രാം വിഭാഗത്തിൽ സാഗർ ജഗ്ലാനും ചരിത്രമെഴുതി.
Post Your Comments