കുമളി: ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കാമുകനൊപ്പം ചെന്നൈക്ക് പോയ യുവതിയെ തിരികെ നാട്ടിൽ കൊണ്ടുവന്നാണ് യുവാവ് കൊലപ്പെടുത്തിയത്. തേനി ജില്ലയിലെ ഉത്തമപാളയത്താണ് സംഭവം. യുവതിയുടെ അമ്മയുടെ സഹായത്തോടെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രായപ്പന്‍പെട്ടി കാളിയമ്മന്‍ തെരുവില്‍ കല്യാണ്‍ കുമാറിെന്റ ഭാര്യ രഞ്ജിതയാണ് (30) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് കല്യാണ്‍ കുമാര്‍ (32), രഞ്ജിതയുടെ അമ്മ കവിത (50), ബന്ധു ആനന്ദകുമാര്‍ (35) എന്നിവരെ അറസ്റ്റ് ചെയ്തു.
read also: ശക്തമായ മഴയും വെള്ളപ്പൊക്കവും മഹാരാഷ്ട്രയിൽ നിരവധി ഗ്രാമങ്ങൾ ഒറ്റപ്പെട്ടു
കെട്ടിട നിര്‍മാണ തൊഴിലാളിയായ കല്യാണ്‍ കുമാറും രഞ്ജിതയും ഒമ്പത് വര്‍ഷം മുമ്പാണ് വിവാഹിതരായത്. ഇവര്‍ക്ക് എട്ട് വയസ്സുള്ള മകളുണ്ട്. ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിയുള്ള വിവാഹിതനായ യുവാവുമൊത്ത് രഞ്ജിത പ്രണയത്തിലായി. ഈ ബന്ധത്തിന്റെ പേരിൽ വഴക്കായതോടെ ആഴ്ചകള്‍ക്ക് മുമ്പ് രഞ്ജിത നാടുവിട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് രഞ്ജിതയെ ചെന്നൈയില്‍നിന്ന് കണ്ടെത്തി വീട്ടുകാരെ ഏല്‍പ്പിച്ചു. ഇതോടെ കല്യാണ്‍ കുമാര്‍ സഹോദരിയും രഞ്ജിതയുടെ അമ്മയുമായ കവിതയുമായി കൂടിയാലോചിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
രഞ്ജിതയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുമ്ബോള്‍ മകളുടെ കാലില്‍ അമര്‍ത്തി പിടിച്ചതായി അമ്മ പൊലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് രഞ്ജിത ആത്മഹത്യ ചെയ്തതായി നാട്ടുകാരോടും ബന്ധുക്കളോടും പറഞ്ഞ ശേഷം ബന്ധുവായ ആനന്ദകുമാറിെന്റ (35) സഹായത്തോടെ ശ്മശാനത്തിലെത്തിച്ച് കത്തിച്ചു. ഇതിൽ അസ്വാഭാവികത തോന്നിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പാതി കത്തിക്കരിഞ്ഞ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായതിനു പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
Post Your Comments