അഹമ്മദാബാദ് : കോവിഡ് കാപ്പ വകഭേദം രാജ്യത്ത് വീണ്ടും സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് അഞ്ചുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ജാംനഗറിൽ മൂന്ന് പേർക്കും പഞ്ച്മഹല്‍ ജില്ലയിലെ ഗോദ്രയിലും മെഹ്സാനയിലുമാണ് മറ്റ് രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Read Also : മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായി: ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ
ഈ വര്‍ഷം മാര്‍ച്ചിനും ജൂണിനും ഇടയില്‍ കോവിഡ് ബാധിതരായവരുടെ സാംപിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയച്ചതില്‍ നിന്നാണ് ഇവര്‍ക്ക് കാപ്പ ബാധിച്ചതായി തിരിച്ചറിഞ്ഞത്. കാപ്പ വകഭേദത്തിന്‍റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഐ.സി.എം.ആര്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കാപ്പ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments