ന്യൂഡല്‍ഹി : ഉത്സവസീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്സവ സീസണ്‍ അടുത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
‘കോവിഡ് ഇവിടെ നിന്ന് പോയിട്ടില്ല. അതിനാല്‍ ഉത്സവ സീസണില്‍ ജനം കൂടുതല്‍ ജാഗ്രത പാലിക്കണം. കോവിഡ് പ്രോട്ടോക്കോളില്‍ ഒരു വീട്ടുവീഴ്ചയും അരുത്’- പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി.
Read Also : സ്വര്‍ണക്കടത്ത് കേസ്, തടസ ഹര്‍ജിയുമായി കേരളം സുപ്രീം കോടതിയില്‍
വാക്‌സിന്‍ എടുക്കാന്‍ മടി കാണിക്കരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിന്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാവണം. ഭയം മാറ്റിവെയ്ക്കണം. വാക്‌സിന്‍ എടുക്കുന്നവരില്‍ ചിലര്‍ക്ക് പനി വരുന്നുണ്ട്. അത് ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നിലനില്‍ക്കുന്നത്. വാക്‌സിന്‍ സ്വീകരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളെ മാത്രമല്ല, നിങ്ങളുടെ കുടുംബത്തെ കൂടി അപകടത്തിലാക്കുകയാണെന്നും മോദി പറഞ്ഞു.
Post Your Comments