കോട്ടയം : സംസ്ഥാനത്ത് നായ്ക്കളോട് വീണ്ടും കൊടും ക്രൂരത. കോട്ടയം അയര്‍ക്കുന്നത്താണ് നായയെ കാറില്‍ കെട്ടിവലിച്ചത് ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അടുത്തകാലത്തായി സംസ്ഥാനത്ത് നായ്ക്കളോടുള്ള ക്രൂരത പതിവായിരിക്കുകയാണ്. കോട്ടയം അയര്‍ക്കുന്നത്തെ റോഡിലൂടെ ഞായറാഴ്ച രാവിലെയാണ് നായയെ കാറില്‍ കെട്ടിവലിച്ചത്. ചേന്നാമറ്റം വായനശാലയിലെ സിസി ടിവിയില്‍ ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. രാവിലെ പ്രദേശത്തുകൂടി കാറില്‍ നായയെ കെട്ടിവലിച്ചതായി നാട്ടുകാരും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുപ്രവര്‍ത്തകനായ ടോമി ചക്കുപാറയാണ് സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ എടുത്തത്.
Read Also : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ വർധനവ്: സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇങ്ങനെ
അതേസമയം, നായയെ വലിച്ചുകൊണ്ടുപോയ കാറിന്റെ നമ്പറും ഉടമയെയും കണ്ടെത്താനായിട്ടില്ല. ഇതിനായി പ്രദേശത്തെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പരിശോധിക്കും. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്ന് ടോമി പറഞ്ഞു.
Post Your Comments