കൊച്ചി: നീണ്ട ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഫേസ്‌ബുക്കിൽ സജീവമായി സംവിധായകൻ അലി അക്ബർ. മാസ് റിപ്പോർട്ടിംഗിലൂടെ സംവിധായകനെ കുറച്ച് നാളത്തേക്ക് ഫേസ്‌ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. തിരിച്ചെത്തിയശേഷം തന്റെ ഫേസ്‌ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് താൻ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാൻ പലർക്കും കഴിയുന്നില്ലെന്നും അതിന്റെ പരിണിതഫലമാണ് ഈ മാസ് റിപ്പോർട്ടിംഗ് എന്നും അലി അക്ബർ പറഞ്ഞത്. 1921 എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ലൈവിൽ എത്തിയതായിരുന്നു സംവിധായകൻ.
‘കഴിഞ്ഞ ആഴ്ച്ചയിൽ ചില ആഘോഷങ്ങളൊക്കെ നടന്നു. അതിന്റെ ഭാഗമായി സംസ്ഥാനത്തെ ടി.പി.ആർ റേറ്റ് പതുക്കെ മുകളിലേക്ക് ഉയർന്നു. വീണ്ടും നമ്മൾ ദുരന്തത്തിലേക്ക് ആണ് പോകുന്നതെന്ന സംശയം പലർക്കും തോന്നി തുടങ്ങിയിട്ടുണ്ട്. പക്ഷെ, എന്തൊക്കെ സംഭവിച്ചാലും സിനിമ പൂർത്തിയാക്കിയേ പറ്റൂ, നമുക്ക് മുന്നോട്ട് പോയെ പറ്റൂ. വാരിയംകുന്നൻ ആരായിരുന്നു എന്ന് വ്യക്തമായി പറയുക എന്നതാണ് സിനിമയുടെ ഉദ്ദേശം. ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന, ഹീറോസ് യാഥാർത്ഥത്തിൽ ഹീറോസ് ആയിരുന്നില്ല. നരാധമന്മാർ ആയിരുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ് നമ്മുടെ സിനിമ’, അലി അക്ബർ പറയുന്നു.
‘വാരിയംകുന്നന്റെ സ്മാരകം ഉയരുമ്പോൾ അത് സത്യത്തിന്റെ സ്മാരകം അല്ല, നുണയുടെ സ്മാരകം ആണ്. ഹൈന്ദവഹത്യയുടെ സ്മാരകം ആണ്. ചരിത്രത്തെ ഇപ്പോൾ പുതിയതായി വ്യാഖ്യാനിച്ച് കൊണ്ടിരിക്കുകയാണ്. ചാണക്യനെ ദ ഗ്രേറ്റ് എന്ന് വിളിക്കുന്നില്ല. മുഗളന്മാരെയും അക്ബറെയും ഒക്കെ നമ്മൾ ഗ്രേറ്റ് എന്ന് വിളിക്കുന്നു. എന്തൊരു ഗതികെട്ട അവസ്ഥയാണ് രാജ്യത്തെത്. ആയിരക്കണക്കിന് നായന്മാരെ നിരത്തിനിർത്തി ക്രൂരത ചെയ്ത ടിപ്പു സുൽത്താനും ഗ്രേറ്റ് ആകുന്നു. മാർത്താണ്ഡ വർമയോ പഴശിരാജയോ ഒന്നും ഗ്രേറ്റ് അല്ലാതെ ആകുന്നു. ആ അവസ്ഥയിൽ 1921 നു ചർച്ചാ വിഷയമാക്കാൻ കഴിഞ്ഞു.’, അലി അക്ബർ വ്യക്തമാക്കുന്നു.
Post Your Comments