KeralaLatest NewsNews

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ശനിയാഴ്ച്ച കേസെടുത്തത് എണ്ണായിരത്തിലധികം പേർക്കെതിരെ

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ശനിയാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 8651 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 1883 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 4528 വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. 19149 പേർ സംസ്ഥാനത്ത് മാസ്‌ക് ധരിച്ചില്ലെന്നും കേരളാ പോലീസ് അറിയിച്ചു. ക്വാറന്റെയ്ൻ ലംഘിച്ചതിന് 138 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ഫ്ളക്സ്: അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവെന്നു ഹരീഷ് പേരടി

തിരുവനന്തപുരം സിറ്റിയിൽ 559 കേസുകൾ രജിസ്റ്റർ ചെയ്തു. 68 പേരാണ് അറസ്റ്റിലായത്. 426 വാഹനങ്ങൾ പിടിച്ചെടുത്തു. തിരുവനന്തപുരം റൂറലിൽ 4562 കേസുകൾ രജിസ്റ്റർ ചെയ്യുകയും 239 പേർ അറസ്റ്റിലാകുകയും 387 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം റൂറലിൽ 92 കേസുകളും കൊല്ലം സിറ്റിയിൽ 1749 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Read Also: പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഡിജിറ്റല്‍ കറന്‍സി ഉടൻ: റിസര്‍വ് ബാങ്ക്

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവർ, കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എന്ന ക്രമത്തിൽ)

തിരുവനന്തപുരം സിറ്റി – 559, 68, 426
തിരുവനന്തപുരം റൂറൽ – 4562, 239, 387
കൊല്ലം സിറ്റി – 1749, 162, 21
കൊല്ലം റൂറൽ – 92, 92, 138
പത്തനംതിട്ട – 76, 71, 155
ആലപ്പുഴ – 47, 20, 177
കോട്ടയം – 257, 248, 453
ഇടുക്കി – 101, 18, 28
എറണാകുളം സിറ്റി – 115, 27, 44
എറണാകുളം റൂറൽ – 162, 27, 274
തൃശൂർ സിറ്റി – 60, 58, 170
തൃശൂർ റൂറൽ – 86, 82, 317
പാലക്കാട് – 100, 105, 274
മലപ്പുറം – 184, 181, 398
കോഴിക്കോട് സിറ്റി – 71, 71, 46
കോഴിക്കോട് റൂറൽ – 126, 159, 14
വയനാട് – 53, 0, 119
കണ്ണൂർ സിറ്റി – 72, 72, 288
കണ്ണൂർ റൂറൽ – 74, 74, 356
കാസർഗോഡ് – 105, 109, 443

Read Also: ക്ഷേത്രത്തിന് മുന്നിലെ ‘കേരളത്തിന്റെ ദൈവം’ ഫ്ളക്സ്: അറിവിനേക്കാള്‍ പ്രധാനമാണ് തിരിച്ചറിവെന്നു ഹരീഷ് പേരടി

shortlink

Related Articles

Post Your Comments

Related Articles


Back to top button