KeralaLatest NewsNews

കേരള മോഡല്‍ പ്രതിരോധത്തില്‍ വിള്ളല്‍?: സംസ്ഥാനത്തെ ആകെ കോവിഡ് മരണം 16,000 കടന്നു

തിരുവനന്തപുരം: കേരളത്തില്‍ പിടിമുറുക്കി കോവിഡ്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും ദിനംപ്രതി വര്‍ധനവ് ഉണ്ടാകുകയാണ്. കോവിഡ് മരണസംഖ്യ ആശങ്കയായി തുടരുന്നത് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും തലവേദനയാകുകയാണ്.

Also Read: ലോക്​ഡൗണ്‍ ലംഘിച്ച്‌ രമ്യ ഹരിദാസും വി.ടി. ബല്‍റാമും ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍: സംഭവത്തിൽ പോലീസ് കേസെടുത്തു

സംസ്ഥാനത്ത് പുതുതായി 66 കോവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണം 16,000 കടന്നു. ഇതുവരെ 16,035 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. കൂടുതല്‍ മരണങ്ങള്‍ കോവിഡ് പട്ടികയില്‍ ചേര്‍ക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം, സംസ്ഥാനത്ത് ഇന്ന് 17,466 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 12.3 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ടി.പി.ആര്‍ 10 ശതമാനത്തില്‍ താഴെയെത്തിക്കാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് 1,40,276 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,14,716 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 4,35,768 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,540 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,397 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button